ബീഹാര്‍: ഗർഭം മറയ്ക്കാൻ കാമുകിയെ കാമുകൻ തീകൊളുത്തി കൊലപ്പെടുത്തി. ബീഹാറിലെ ബേഠിയയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. 80 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ ബേഠിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ആക്രമിക്കാന്‍ യുവാവ് പദ്ധതിയിട്ടിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ യുവാവ് സുഹൃത്തുക്കളോടൊപ്പം എത്തി മണ്ണെണ്ണയൊഴിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി പാറ്റ്നയിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതിയെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: