www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനയിൽ വീട്ടമ്മയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ

Share it:

ഇടുക്കി: കട്ടപ്പനയ്ക്ക് സമീപം വാഴവരയിൽ വീട്ടമ്മയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുളങ്ങര ജോർജിന്‍റെ ഭാര്യ റോസമ്മയാണ്(58) മരിച്ചത്. ഇന്നെല ഉച്ചയോടെയായിരുന്നു സംഭവം. പോസ്റ്റുമോര്‍ട്ടത്തില്‍ വീട്ടമ്മ വിഷം കഴിച്ചിരുന്നതായി ബോധ്യപ്പെട്ടു. 

വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുറച്ചുകാലങ്ങളായി റോസമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ഭർത്താവും മകളും കട്ടപ്പനയിലെ ആശുപത്രിയിലേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. വീട്ടിൽ നിന്നും പുക ഉയരുന്നത് അയൽവാസികൾ കണ്ടെങ്കിലും സ്റ്റോറിൽ തീ ഇട്ടതാണെന്നാണ് ധരിച്ചത്. പിന്നീട് കട്ടപ്പനയിലേക്ക് പോയ ഭർത്താവും മകളും എത്തിയപ്പോഴാണ് വീട്ടിൽ തീ പടർന്നത് കണ്ടത്. 

തുടർന്ന് മുറി തുറന്നു നോക്കിയപ്പോൾ റോസമ്മയെ കരിഞ്ഞ നിലയിൽ കാണുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപവാസികൾ തങ്കമണി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കട്ടപ്പന സി.ഐ വി.എസ്.  അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഫോറൻസിക് സംഘമെത്തി മേൽനടപടികൾ സ്വീകരിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Mostreaded

Post A Comment: