www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തോറ്റാലും പിൻമാറില്ല; ജാർഖണ്ഡിലും ചാക്കിട്ടു പിടുത്തത്തിനു ബിജെപി

Share it:

റാഞ്ചി: ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും കോൺഗ്രസ് സഖ്യത്തെ തകർത്ത് ജാർഖണ്ഡിൽ അധികാരം നിലനിർത്താൻ അവസാന കരുക്കൾ നീക്കി ബിജെപി. ഇതിനായി ചെറുപാർട്ടികളെയും കോൺഗ്രസ് സഖ്യത്തിലെ എംഎൽഎമാരെയും ചാക്കിടാൻ ബിജെപി നീക്കം നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എക്സിറ്റ് പോളിൽ ഫലം പ്രതികൂലമാകുമെന്ന സൂചനലഭിച്ചതിനു പിന്നാലെ തന്നെ കുരിതക്കച്ചവടത്തിനു ബിജെപി ശ്രമം തുടങ്ങിയിരുന്നു. 

നിലവിൽ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നിട്ടുണ്ട്. എന്നാൽ 29 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെങ്കിലും ബിജെപിയുടെ ചാക്കിട്ടുപിടുത്തം എത്രത്തോളം പ്രതിസന്ധി തീർക്കുമെന്ന ഭയപ്പാടിലാണ് കോൺഗ്രസ്. 81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പു നടന്നത്. 

237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നത്. നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയ്യതികളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നിരിക്കെ ഈ വിധി ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറെ പ്രതീക്ഷയിലുമാണ്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: