www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ശിശുദിനാഘോഷം മാറ്റണമെന്ന് ബിജെപി

Share it:

ന്യൂഡെൽഹി: രാജ്യത്ത് ശിശുദിനാഘോഷം മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി. നിലവിൽ നവംബർ 14നാണ് ശിശുദിനം. ഇത് ഡിസംബറിലേക്ക് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട്  ഡെല്‍ഹി ബിജെപി പ്രസിഡന്‍റും, ലോക്‌സഭാ എംപിയുമായ മനോജ് തിവാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

പത്താമത് സിഖ് ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്‍റെ രണ്ട് മക്കള്‍ക്കുള്ള അനുയോജ്യമായ ആദരവാകും ഈ തീയതി മാറ്റമെന്നാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍റെ നിലപാട്. ‘ഇന്ത്യയില്‍ മഹത്തായ ത്യാഗങ്ങള്‍ ചെയ്ത നിരവധി കുട്ടികളുണ്ട്. ഇതില്‍ ഗുരു ഗോബിന്ദ് സിംഗിന്‍റെ മക്കളായ സാഹിബ്ഷാദി ജൊറാവര്‍ സിംഗ്, സാഹിബ്ഷാദി ഫത്തേഹ് സിംഗ് എന്നിവരുടെ ത്യാഗമാണ് പരമോന്നതം. 

ധര്‍മ്മത്തെ സംരക്ഷിക്കാന്‍ 1705ലെ ഈ ദിനത്തില്‍ അവര്‍ പഞ്ചാബിലെ സിര്‍ഹിന്തില്‍ ജീവത്യാഗം ചെയ്തുവെന്നും കത്തിൽ തിവാരി കുറിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ നടക്കവെയാണ് മനോജ് തിവാരിയുടെ കത്ത്. ഡല്‍ഹിയില്‍ സിഖുകാര്‍ സുപ്രധാന വോട്ടര്‍മാരാണ്.


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: