www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീണ്ടുമൊരു താര വിവാഹം; സ്നേഹയും ശ്രീകുമാറും വിവാഹിതരായത് തൃപ്പൂണിത്തുറയിൽ

Share it:

കൊച്ചി: മറിമായം എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ സ്നേഹയും ശ്രീകുമാറും വിവാഹിതരായി. തൃപ്പുണിത്തുറയിലെ അമ്പലത്തിൽ ലളിതമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്. മറിമായം എന്ന പരിപാടിയിലൂടെയാണ് സ്‌നേഹും ശ്രീകുമാറും പ്രേക്ഷക ഹൃദയം കീഴടക്കിയത്. 

മണ്ഡോദരി എന്ന കഥാപാത്രമായി സ്‌നേഹ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയപ്പോള്‍ ലോലിതന്‍ എന്ന വേഷത്തിലാണ് ശ്രീകുമാര്‍ അഭിനയിച്ചത്. ഹാസ്യാത്മക പരിപാടി ആയതിനാല്‍ മറിമായം ഏറെ തരംഗം സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുന്ന കാര്യം താരങ്ങള്‍ പുറംലോകത്തോട് പറഞ്ഞത്. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയില്‍ ഇരുവരും വിവാഹത്തെകുറിച്ചുള്ള വെളിപ്പെടുത്തലും നടത്തി. ഇതോടെ താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരുമെത്തി. 

ഓട്ടന്‍തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമച്വര്‍ നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. മറിമായത്തിലൂടെയാണ് ശ്രീകുമാര്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉപ്പും മുളകിലും അഭിനയിച്ച്‌ പ്രേക്ഷക പ്രശംസ നേടി. മെമ്മറീസ് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് താരങ്ങള്‍.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Entertainment

mollywood

Post A Comment: