www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തത് ആസൂത്രിതം

Share it:

മംഗളൂരു: പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടക്കാനിരിക്കെ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിനു പിന്നിൽ ആസൂത്രിത നീക്കം. കൊല്ലപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ച െവന്‍ലോക് ആശുപത്രിക്ക് മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. മലയാള മാധ്യമ പ്രവർത്തകരെ തെരഞ്ഞ് പിടിച്ച് കസ്റ്റഡിയിലെടുക്കുന്നതും കാണാമായിരുന്നു. മാധ്യമ പ്രവർത്തകരുടെ ക്യാമറകളും പിടിച്ചെടുത്തു.

ഇതോടെ സംഭവം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുകയാണ്. കൊല്ലപ്പെട്ടവരുടെ മരണകാരണം പുറം ലോകം അറിയാതിരിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. പ്രക്ഷോഭകാരികൾ മരിച്ചത് പൊലീസ് വെടിവയ്പ്പിലാണെന്ന വാദം പൊളിക്കുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം സംഭവത്തിൽ രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. 

ഞായറാഴ്ച വരെ കര്‍ഫ്യൂ പ്രഖ്യാപിച്ച മംഗളൂരു കമ്മിഷണറേറ്റ് പരിസരം കനത്ത പൊലീസ് സുരക്ഷയിലാണ്.  പ്രതിഷേധം അക്രമാസക്തമായതിന്‍റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ സുരക്ഷ ശക്‌തജക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെത്താനിടയുള്ള ടൗൺ ഹാൾ,  മൈസൂർ ബാങ്ക് സർക്കിൾ എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. വെടിവയ്പിന്‍റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലെ  നാലുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: