ലണ്ടൻ: നിരോധനത്തിനു ശേഷവും ഇന്ത്യയിൽ പോൺ സൈറ്റുകൾ കാണുന്നവരുടെ എണ്ണം കൂടിവരുന്നതായി പഠനം. വെർച്വർ പ്രൈവറ്റ് നെറ്റ് വർക്കിലൂടെയാണ് ഇപ്പോൾ കൂടുതൽ ആളുകൾ പോൺ കാണുന്നതെന്നും ലണ്ടൻ കേന്ദ്രീകൃതമായ ടോപ്ടെൻ വിപിഎൻ എന്ന വെബ്സൈറ്റ് നടത്തിയ പഠനം സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബറിലാണ് നൂറുകണക്കിന് പോൺസൈറ്റുകൾക്ക് ഇന്ത്യയിൽ നിരോധനം ഉണ്ടായത്. ഇതിനു പിന്നാലെ പോൺ കാണുന്നവരുടെ എണ്ണം 405 ശതമാനത്തില്‍ നിന്ന് 57 മില്യണിലേക്കാണ് ഉയർന്നത്. ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. തിരയുന്ന വിവരങ്ങളുടെ ലൊക്കേഷന്‍ മാസ്ക് ചെയ്യാനാണ് വിപിഎന്‍ ഉപ.യോഗിക്കുന്നത്.
പോണ്‍ ഹബ്, എക്സ് വീഡിയോസ് അടക്കമുളള 827 സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്. നിരോധനം മറികടക്കാന്‍ പോണ്‍ സൈറ്റുകള്‍ മിറര്‍ യുആര്‍എല്ലുകള്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇവ ഇന്‍റര്‍നെറ്റ് സേവന ദാതാക്കള്‍ തടഞ്ഞിരുന്നു. 2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 66 ശതമാനം വിപിഎന്‍ ഡൗണ്‍ലോഡാണ് ഇന്ത്യയിലുണ്ടായത്. നിരോധനം വന്നതിന് പിന്നാലെ വിപിഎന്നിന് വേണ്ടി തിരച്ചില്‍ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായത്. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകളിലും ഫ്രീയായി ലഭിക്കുന്നവയാണ് ഇന്ത്യക്കാര്‍ നോക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: