www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നാലാമതും പെൺകുഞ്ഞ്; മൂന്ന് പെൺമക്കളെ കിണറ്റിൽ എറിഞ്ഞുകൊന്ന കർഷകൻ ആത്മഹത്യ ചെയ്തു

Share it:

ഖംബാലിയ (ഗുജറാത്ത്): മൂന്നു പെൺമക്കളെ കിണറ്റിൽ എറിഞ്ഞു കൊന്ന പിതാവ് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ഖംബാലിയ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. റാസിക് സോളങ്കി(35) യെന്ന കർഷകനാണ് ക്രൂരത ചെയ്ത ശേഷം ജീവനൊടുക്കിയത്. ഭാര്യ നാലാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിലെ മനോവിഷമത്തിലാണ് സോളങ്കി ഈ പ്രവൃത്തി ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 

അഞ്ജലി (ഏഴ്), റിയ (അഞ്ച്), ജൽപ (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങൾ വീടിനടുത്തുള്ള കിണറ്റിനുള്ളിൽ നിന്ന് കണ്ടെത്തി. പത്ത് ദിവസം മുമ്പ് ഭാര്യ നാലാമത്തെ പെൺകുട്ടിയെ പ്രസവിച്ചതിൽ സോളങ്കി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കൾ  പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ഇയാൾ നേരിട്ടിരുന്നതായും അവർ കൂട്ടിച്ചേർത്തു. 

സംഭവ ദിവസം തന്‍റെ ഓരോ കുഞ്ഞുങ്ങളെയായി കിണറ്റിൽ എറിഞ്ഞ ശേഷം സോളങ്കി ആത്മഹത്യ ചെയ്യുകായിരുന്നു. അന്നേദിവസം സോളങ്കിയുടെ ഭാര്യയും നവജാത ശിശുവും അവരുടെ അമ്മ വീട്ടിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

National

Post A Comment: