www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പീരുമേട് ടീ കമ്പനി പൂട്ടിയിട്ട് ഇന്ന് 19 വർഷം; തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികളും സർക്കാരും

Share it:

ഇടുക്കി: നാലായിരത്തോളം തൊഴിലാളികളെ പെരുവഴിയിലാക്കി പീരുമേട് ടീ കമ്പനി പൂട്ടിയിട്ട് 19 വർഷം പിന്നിട്ടു. രണ്ട് ഡിവിഷനുകളിലായി ഉണ്ടായിരുന്ന ചീന്തലാർ, ലോൺട്രി എന്നിവടങ്ങളിലെ ഫാക്ടറികളുടെ പ്രവർത്തനവും നിലച്ചിരുന്നു. 2000 ഡിസംബർ 13നായിരുന്നു കമ്പനിയുടെ പ്രവർത്തനം നിലച്ചത്. ഇതോടെ 2600 സ്ഥിരം തൊഴിലാളികളും, 1500 താൽകാലിക തൊഴിലാളികളും പെരുവഴിയിലായി. 

കമ്പനി പൂട്ടിയതോടെ തൊഴിൽരഹിതരായ തൊഴിലാളികളിൽ പലരും പിന്നീട് ആത്മഹത്യ വരെ ചെയ്തിരുന്നു. കുട്ടികളിൽ പലരും വിദ്യാഭ്യാസം പതിവഴിയിൽ ഉപേക്ഷിച്ചു. തൊഴിലാളികളിൽ പലരും മാരക രോഗികളായി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം തൊഴിലാളികൾ ഏറെ ബുദ്ധിമുട്ടി. നിലവിൽ തോട്ടത്തിലെ കൊളുന്ത് നുള്ളി വിറ്റാണ് തൊഴിലാളികൾ ജീവിക്കുന്നത്. 

2014 സെപ്റ്റംബർ 24ന് പാട്ടക്കരാർ പ്രകാരം പാട്ടക്കാരൻ കൊളുന്ത് തൊഴിലാളികളെക്കൊണ്ട് എടുപ്പിച്ചുവെങ്കിലും 2017 ഒക്ടോബർ 3ന് ഇതിന്റെ പ്രവർത്തനവും നിലച്ചു. ഈയിനത്തിൽ ലക്ഷങ്ങളാണ് തൊഴിലാളികൾക്ക് പാട്ടക്കാരൻ നൽകുവാനുള്ളത്. രണ്ട് പതിറ്റാണ്ടിനോടടുത്തിട്ടും തോട്ടം തുറക്കുന്നതിനുള്ള നടപടികൾ നാളിതുവരെ ഉണ്ടായിട്ടില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: