www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സർക്കാർ രൂപീകരണത്തിന് ബിജെപിയും കോൺഗ്രസ് സഖ്യവും; ജാർഖണ്ഡ് ഫോട്ടോഫിനിഷിലേക്ക്

Share it:

റാഞ്ചി: ജാർഖണ്ഡിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം തുടരുന്നതിനിടെ സർക്കാർ രൂപീകരണത്തിന് കരുക്കൾ നീക്കി ബിജെപിയും കോൺഗ്രസും. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ മഹാസഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. 10 മണിവരെയുള്ള ഫലം പുറത്തു വരുമ്പോൾ ബിജെപി 29, കോൺഗ്രസ് സഖ്യം- 41, എജെഎസ്‌യു-3, മറ്റുള്ളവർ- എട്ട് എന്നിങ്ങനെയാണ് ലീഡ് നില. 

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരായ രൂപപ്പെട്ട വികാരവും സഖ്യകക്ഷികള്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വിട്ടുപോയതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും തൂക്ക് മന്ത്രിസഭയാകുമെന്നുമുള്ള എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നിരുന്നു. 

നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. 41 എം.എല്‍.എമാരാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. തൂക്ക് മന്ത്രിസഭയാകുമെങ്കില്‍ പ്രാദേശിക പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകും.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: