ഇടുക്കി: രാജാക്കാട് കാഞ്ഞിരംവളവിലുണ്ടായ വാഹനാപകടത്തിനു കാരണം അമിത വേഗം. ഇന്നലെ രാത്രി ഏഴരയോടെയാണ് രാജാക്കാട്- കുഞ്ചിത്തണ്ണി സംസ്ഥാന പാതയിലെ കാഞ്ഞിരംവളവിൽ ഗാനമേള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. കുട്ടി ഉൾപ്പെടെ 18 പേർ വാഹനത്തിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ തേനി മെഡിക്കൽ കോളെജിലേയ്ക്ക് കൊണ്ടുപോയി.
മധുരയിൽ നിന്നും കുഞ്ചിത്തണ്ണി ഇരുപതേക്കർ ഇരുട്ടള മാരിയമ്മൻ കോവിലിലെ ഉത്സവത്തിന് കരകവിളയാട്ടം അവതരിപ്പിക്കാൻ എത്തിയതായിരുന്നു 18 പേർ അടങ്ങിയ സംഘം. വഴികാണിച്ചുകൊടുക്കുന്നതിനായി ഇരുട്ടള സ്വദേശിയായ ഒരാളും വാഹനത്തിൽ ഉണ്ടായിരുന്നു. സമയം വൈകിയതിനാൽ നല്ല വേഗതയിൽ വന്ന വാഹനം കാഞ്ഞിരം വളവ് പിന്നിട്ട ശേഷം കൊച്ചാലയ്ക്കൽ സോജന്‍റെ പുരയിടത്തിലേയ്ക്ക് കീഴ്മേൽ മറിയുകയായിരുന്നു.
പുറത്തേയ്ക്ക് തെറിച്ചുവീണ ഡ്രൈവർക്ക് കാര്യമായ പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻതന്നെ തേനി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. എല്ലാവരും രാജാക്കാട്ടിൽ സ്വകാര്യ ആശുപത്രികളിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം സ്വദേശത്തെ ആശുപത്രിയിലേയ്ക്ക് പോയി. രാജാക്കാട് പൊലീസും, നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: