www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

പൗരത്വ നിയമം; വഴങ്ങാത്ത സർക്കാരുകളെ പിരിച്ചുവിടും; അറ്റകൈ പ്രയോഗത്തിനു കേന്ദ്രം

Share it:

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ആളിപ്പടരുമ്പോൾ എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് കൂച്ചുവിലങ്ങിടാനൊരുങ്ങി കേന്ദ്രം. നിയമം നടപ്പാക്കാൻ തയാറാകാത്ത സംസ്ഥാനങ്ങളിൽ സർക്കാർ പിരിച്ചുവിടുക, അടിയന്തിരാവസ്ഥ നടപ്പാക്കുക തുടങ്ങിയ കർശന നടപടികൾക്ക് കേന്ദ്രം നീക്കം നടത്തുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ഇതിന് ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണയുമുണ്ട്. അതേസമയം ഇപ്പോഴത്തെ ആക്രമണങ്ങളും സംഘര്‍ഷവും ഉത്തരേന്ത്യയില്‍ ബിജെപിയെ തുണക്കുമെന്നാണ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. പ്രതിപക്ഷം ഭരിക്കുന്ന കേരളം, ബംഗാള്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പൗരത്വബില്‍ നടപ്പാക്കാതിരുന്നാല്‍ പിരിച്ച് വിടുമെന്ന സൂചന ബി.ജെ.പി കേന്ദ്ര നേതാക്കള്‍ തന്നെ നല്‍കുന്നുണ്ട്.

അക്രമം നിയന്ത്രണ വിധേയമായില്ലെങ്കില്‍ മാത്രമാണ് അടിയന്തരാവസ്ഥയെ കുറിച്ച് ചിന്തിക്കുകയൊള്ളു എന്നതാണ് കേന്ദ്ര നിലപാട്. പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വബില്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂല നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് അടിയന്തര സ്റ്റേ സുപ്രീം കോടതി നല്‍കാതിരുന്നതും സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും ശുഭ സൂചകമായാണ് ബി.ജെ.പി നോക്കി കാണുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: