www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1903) Idukki (1832) Mostreaded (1617) Crime (1444) National (1226) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കട്ടപ്പന വാഴവരയിൽ വീടിനു തീപിടിച്ച് വീട്ടമ്മ വെന്തുമരിച്ചു

Share it:

ഇടുക്കി: വാഴവര എട്ടാംമൈലിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. കുളങ്ങര ജോർജിന്‍റെ ഭാര്യ റോസമ്മയാണ്(58) മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ഈ സമയത്ത് റോസമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഭർത്താവും മകളും കട്ടപ്പനയിൽ ആശുപത്രിയിലേക്ക് പോയിരിക്കുകയായിരുന്നു. 

വീട്ടിൽ നിന്നും പുക ഉയരുന്നത് അയൽവാസികൾ കണ്ടെങ്കിലും സ്റ്റോറിൽ തീ ഇട്ടതാണെന്നാണ് ധരിച്ചത്. പിന്നീട് കട്ടപ്പനയിലേക്ക് പോയ ഭർത്താവും മകളും എത്തിയപ്പോഴാണ് വീട്ടിൽ തീ പടർന്നത് കണ്ടത്. തുടർന്ന് മുറി തുറന്നു നോക്കിയപ്പോൾ റോസമ്മയെ കരിഞ്ഞ നിലയിൽ കാണുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സമീപവാസികൾ തങ്കമണി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. 

തുടർന്ന് കട്ടപ്പന സി.ഐ വി.എസ്.  അനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഫോറൻസിക് സംഘമെത്തി മേൽനടപടികൾ സ്വീകരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: