www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

മരണമാസല്ല, സമ്മിശ്രപ്രതികരണവുമായി മാമാങ്കം

Share it:

കൊച്ചി: മരണമാസ് എന്നു പറയാനാവില്ലെങ്കിലും അൽപം മാസ് തന്നെയാണ് മാമാങ്കം. ചരിത്ര സിനിമകളിലെ പതിവ് ചേരുവകൾ വിരസമായെങ്കിലും തൃപ്തിയോടെയാണ് പ്രേക്ഷകൾ സിനിമ കണ്ടിറങ്ങിയത്. സിനിമയെകുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. മമ്മൂട്ടിയുടെ കഥാപാത്രവും അവതരണവും കൈയടി നേടിയെങ്കിലും ഇതര കഥാപാത്രങ്ങൾ അത്ര മികവുള്ളതായിരുന്നില്ലെന്നതാണ് പ്രധാന വിമർശനം. പല നടീനടന്മാരുടെയും കാസ്റ്റിംഗ് കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്നതായിരുന്നില്ല. 

ചിത്രത്തിലെ സംഘട്ടന രംഗങ്ങളിലെ അമിതമായ റോപ്പ് ഉപയോഗവും മുഴച്ചു നിന്നു. ചന്തുവായും പഴശിരാജാവായും ചരിത്രപുരുഷ വേഷങ്ങള്‍ നിറഞ്ഞാടിയ മമ്മൂട്ടിയില്‍ ചന്ദ്രോത്തെ വലിയ പണിക്കര്‍ എന്ന കഥാപാത്രം സുരക്ഷിതമായിരുന്നു. ചിത്രത്തിലെ സ്ത്രൈണഭാവത്തിലേക്കുള്ള മാറ്റവും അദ്ദേഹം നന്നാക്കി. ചന്ദ്രോത്തെ ചന്തുണ്ണിയായ വേഷമിട്ട അച്ചുതന്‍ തന്നെയാണ് സിനിമയുടെ താരം. 

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തിരുനാവായയില്‍ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായിരുന്നു മാമാങ്കം.  കേരള ചരിത്രത്തിന്‍റെ ഈ ഒരേടാണ് എം. പത്മകുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി, മാസ്റ്റര്‍ അച്ചുതന്‍, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

Entertainment

mollywood

Post A Comment: