ഇടുക്കി: കുമളി- മൂന്നാർ സംസ്ഥാന പാതയിൽ ആറാം മൈലിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. എട്ട് മാസമായി പൈപ്പ് പൊട്ടിക്കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
ദിവസവും ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് ഇവിടെ പാഴാകുന്നത്. പ്രദേശവാസികൾ പീരുമേട് വാട്ടർ അതോറിറ്റി ഓഫീസിൽ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനെ തുടർന്ന് സിറ്റിയിലെ വ്യാപാര സ്ഥാപനങ്ങൾക്കും ടാക്സി വാഹനങ്ങൾക്കും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ സമരത്തിന് ഇറങ്ങാനുള്ള തിരുമാനത്തിലാണ് നാട്ടുകാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: