www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഏലപ്പാറ കിഴക്കേപ്പുതുവലിൽ അഴിഞ്ഞാടി അക്രമികൾ; രണ്ട് വാഹനം കത്തിച്ചു; ക്ഷേത്രത്തിലും കടകളിലും മോഷണം

Share it:

ഇടുക്കി: ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം കിഴക്കേ പുതുവലിൽ അർധ രാത്രിയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കിയ സംഘം ക്ഷേത്രത്തിൽ മോഷണ ശ്രമം നടത്തി. സമീപത്തെ കടകൾ കുത്തിത്തുറന്ന് പണവും സാധനങ്ങളും കവർന്നാണ് സംഘം മടങ്ങിയത്. വ്യാഴാഴ്ച്ച അർധ രാത്രിയിലാണ് അസാധാരണ സംഭവങ്ങൾ നടന്നത്. 

കിഴക്കേപുതുവല്‍ സ്വദേശി ദാസിന്‍റെ ഓട്ടോറിക്ഷ, വില്‍സന്‍റെ ബൈക്ക് എന്നിവയാണ് കത്തിച്ചത്. വാഹനങ്ങൾ പൂർണമായും  കത്തിചാമ്പലായി. അപ്പുക്കുട്ടന്‍റെ കട കുത്തി തുറന്ന് 7000 രൂപയും സാധനങ്ങളും അപഹരിച്ചു. രവിയുടെ ഉടമസ്ഥതയിലുള്ള കട തകർത്ത സംഘം സാധനങ്ങൾ നശിപ്പിച്ചു. കിഴക്കേ പുതുവല്‍ മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് പണം അപഹരിച്ചിട്ടുണ്ട്. 

വാഹനങ്ങൾ കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും അക്രമികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രദേശവാസികളോ, പ്രദേശവുമായി പരിചയമുള്ളവരോ ആണ് അക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ യുവാക്കൾ ഉൾപ്പെട്ട സംഘം നിരീക്ഷണത്തിലാണ്. മുൻപും കോഴിക്കാനം, കിഴക്കേ പുതുവൽ പ്രദേശത്ത് അക്രമം നടന്നിട്ടുണ്ട്. ഇവിടുത്തെ നിരവധി പേർ ക്രിമിനൽ കേസ് പ്രതികളാണ്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിച്ചതായി പൊലീസ് അറിയിച്ചു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: