www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വധുവിനു സ്വർണം സർക്കാർ വക; ഗംഭീര പദ്ധതി അസമിൽ

Share it:

സ്വർണ വില കുതിച്ചുയരുമ്പോൾ ആസമിൽ നിന്നും ഒരു സന്തോഷ വാർത്ത. വിവാഹത്തിനു തയാറെടുക്കുന്ന പെൺകുട്ടികൾക്ക് സ്വർണം നൽകുന്ന പദ്ധതിക്ക് അസം സർക്കാർ പുതുവർഷത്തിൽ തുടക്കം കുറിക്കും. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതിയിലൂടെയാണ് ഇത്. പത്തുഗ്രാം സ്വര്‍ണത്തിന്‍റെ വിലയായ 30,000 രൂപ വധുവിന്‍റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. 

ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതിയുടെ ഗുണഭോക്താക്കളാകണമെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. വധുവിനും വരനും യഥാക്രമം 18, 21 വയസ് തികഞ്ഞിരിക്കണം എന്നതാണ് ഇതില്‍ ആദ്യത്തേത്. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനം ലഭിക്കുക, വിവാഹം 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം, 

വധുവിന്‍റെ കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്, വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം തോട്ടംതൊഴിലാളികളുടെയും ഗ്രോത്രവര്‍ഗക്കാരുടെ മക്കള്‍ക്ക് ഇത് ബാധകമല്ല) തുടങ്ങിയ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കാണ് അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമുള്ള വിവാഹ സമ്മാനം ലഭിക്കുക. ‌

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: