www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പോരെടുക്കുന്ന മരുമക്കൾ അഴിയെണ്ണും; നിയമ ഭേദഗതി ഉടൻ

Share it:

ന്യൂഡല്‍ഹി: മതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മരുമക്കൾക്ക് ഇനി അഴിയെണ്ണാം. വരാനിരിക്കുന്ന നിയമ ഭേദഗതിയിലാണ് മരുമക്കൾക്കെതിരെ നടപടിയെടുക്കാനുള്ള നിർദേശം വരുന്നത്. 2007ലെ വയോജന സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്‍ പാര്‍ലമെന്‍റില്‍ ഉടന്‍ അവതരിപ്പിക്കും. പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മരുമക്കള്‍ക്കെതിരെ കേസെടുക്കാന്‍ നിഷ്‌കര്‍ശിക്കുന്നതാണ് കരട് ബില്‍. 

ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചു. മരുമക്കളില്‍ നിന്നും നഷ്ടപരിഹാരമായി 10,000 രൂപ ഈടാക്കാനുള്ള നിര്‍ദേശവും ഭേദഗതി നിയമത്തില്‍ നിന്ന് എടുത്ത് കളഞ്ഞിട്ടുണ്ട്. പകരം, കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ തുക നല്‍കണം എന്ന വ്യവസ്ഥ കൊണ്ടുവരുന്നു. എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ള മാതാപിതാക്കളാണ് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് പരാതി നല്‍കുന്നത് എങ്കില്‍ പരാതിക്ക് മുന്‍ഗണന ലഭിക്കും. 

നിയമം ലംഘിക്കുന്നവര്‍ മൂന്ന് മാസത്തെ ജയില്‍ ശിക്ഷയോ, 5000 രൂപ പിഴയൊടുക്കുകയോ വേണം. വൃദ്ധരായ മാതാപിതാക്കളെ മക്കളോ, മരുമക്കളോ സംരക്ഷിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാം.എല്ലാ പൊലീസ് സ്റ്റേഷനുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണം. അഗതി മന്ദിരങ്ങളിലും, വീടുകളിലുമെത്തി വയോജനങ്ങള്‍ക്ക് ശുശ്രൂഷ നല്‍കുന്ന സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യണം. ഇത്തരം സ്ഥാപനങ്ങള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങളും കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Mostreaded

National

Post A Comment: