www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1895) Idukki (1830) Mostreaded (1617) Crime (1443) National (1226) Entertainment (847) Viral (441) world (439) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങൾ തെരുവിൽ; ഉയരുന്നത് അസാധാരണമായ പ്രതിഷേധം

Share it:

ന്യൂഡെൽഹി: നിരോധനാജ്ഞ ലംഘിച്ച് ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ രാജ്യം ഇതുവരെ രാജ്യം സാക്ഷ്യം വഹിക്കുന്നത് അസാധാരണമായ സംഭവങ്ങൾക്ക്. പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യ വ്യാപകമായി ഉയരുന്നത്. വിവിധ കേന്ദ്രങ്ങളിൽ തമ്പടിക്കുന്ന പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നത് തുടരുമ്പോൾ കൂടുതൽ ആളുകൾ തെരുവിലേക്കിറങ്ങുന്ന കാഴ്ച്ചയാണ് രാജ്യത്ത്. അതേസമയം ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

അർബൻ നക്സലുകളുമായും ടുക്ഡേ ടുക്ഡേ ഗ്യാംഗുമായും ഒരു തരത്തിലുള്ള ചർച്ചയ്ക്കും ഇല്ലെന്നാണ് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയത്. ഉത്തർപ്രദേശും ഗുജറാത്തും, കർണാടകവുമടക്കമുള്ള ബിജെപി ഭരണ സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിപ്പടരുകയാണ്. ഉത്തർപ്രദേശിലെ സാംഭലിൽ പ്രതിഷേധത്തിനിടെ സർക്കാർ ബസ് കത്തിച്ചു. ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‍നൗവിൽ സ്ഥിതി നിയന്ത്രണാതീതമാണ്. വാഹനങ്ങൾ കത്തിച്ചു. പലയിടത്തും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.  

ബംഗളുരുവിൽ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരൻ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ പ്രതിഷേധത്തിന് പിന്തുണ നൽകാൻ എത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് വിട്ടയച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: