ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും പ്രതിഷേധം. ജോര്‍ബാഗിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം നടക്കുന്നത്. ഭീം ആര്‍മിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തിയ പ്രക്ഷോഭകാരികളെ പൊലീസ് തടഞ്ഞു. ജാമിയ മിലിയ, ജെഎന്‍യു സര്‍വകലാശാലയിലെ വിദ്യാർഥികളും ഡിവൈഎഫ്‌ഐയും സമര രംഗത്തുണ്ട്.
കോണ്‍ഗ്രസ് നേതാക്കളും സമരത്തിന് പിന്തുണ പ്രഖ്യാരിച്ച് രംഗത്തെത്തിയിട്ടുണ്ട്. യുപി ഭവനിലേക്കുള്ള മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥികളുടെ സമരം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടക്കുകയാണ്. ഉത്തര്‍പ്രദേശിലെ പൊലീസ് വെടിവെയ്പ്പില്‍ ഇരുപത് പേര്‍ മരിച്ചതിന് എതിരെയാണ് യുപി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത്.
ജുമ മസ്ജിദിലെ വെള്ളിയാഴ്ച്ച നമസ്‌കാരത്തിന് ശേഷമാണ് പ്രതിഷേധക്കാര്‍ മാര്‍ച്ച് ആരംഭിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാന നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസ് അധികമായി സേനാവിന്യാസം നടത്തിയിട്ടുണ്ട്. ജാമിയ നഗര്‍, ജുമാ മസ്ജിദ്, ചാണക്യപുരി എന്നിവിടങ്ങളില്‍ പൊലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ
Post A Comment: