![]() |
ന്യൂഡെൽഹി: ബലാത്സംഗ കേസിലെ പിടികിട്ടാപ്പുള്ളിയെ ഫെയ്‌സ്ബുക്കിൽ കുടുക്കി ഡെൽഹി പൊലീസ്. ദാബ്രി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സ്ത്രീയുടെ പേരിൽ ബന്ധം സ്ഥാപിച്ച് പിടികിട്ടാപ്പുള്ളിയെ കുടുക്കിയത്. ഡെൽഹി മഹാവീർ എൻക്ലേവ് സ്വദേശി ആകാശ് ജെയിൻ (24) ആണ് അറസ്റ്റിലായത്.
പീഡനക്കേസിലെ പ്രതിയായ ഇയാൾ പേരും വിലാസവും നമ്പരും മാറി പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ കുടുക്കാൻ പൊലീസ് പദ്ധതി തയാറാക്കിയത്. സ്റ്റേഷനിലെ എസ്.ഐ പ്രിയങ്ക സെയ്‌നിയാണ് പ്രതിയെ എഫ് ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്‌തത്. തുടർന്ന് തന്ത്രപൂർവം വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
16കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിയാണ് ഇയാൾ. ആകാശ് എന്ന പേരുമാത്രമായിരുന്നു പെൺകുട്ടിക്ക് അറിയാമായിരുന്നത്. തുടർന്നാണ് ഫെയ്‌സ് ബുക്കിലൂടെ പ്രതിയെ കുടുക്കാൻ നീക്കം നടത്തിയത്. 15 മാസത്തിനിടെ ഇയാൾ വിവിധ ഇടങ്ങളിലായി ആറ് പെൺകുട്ടികളെ പ്രണയം നടിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: