
കൽപ്പറ്റ: നിർത്തിയിട്ടിരുന്ന ബസിൽ വച്ച് 16 കാരിയെ പീഡിപ്പിച്ച കണ്ടക്റ്റർ അറസ്റ്റിൽ. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് പൊലീസ് പിടികൂടിയത്. സ്വകാര്യ ബസിലെ കണ്ടക്റ്ററാണ് ഇയാൾ. അറസ്റ്റിലായ ഇയാൾക്കെതിരെ ബലാത്സംഗം, പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാത്രിയിൽ കുട്ടിയെ വീട്ടില്‍ നിന്ന് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അവശ നിലയിൽ പാർക്ക് ചെയ്തിരുന്ന ബസിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
പിന്നീട് പെൺകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെയാണ് പീഡന വിവരം അറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി ബൈജു പിടിയിലായത്.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം നടന്ന സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: