കോയമ്പത്തൂർ: 17കാരനെ വിവാഹം കഴിച്ച് ലൈംഗികമായി പീഡനത്തിനിരയാക്കിയെന്ന കേസിൽ 19 കാരി അറസ്റ്റിൽ. പൊള്ളാച്ചിയിലാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിനിയാണ് യുവതി. ഇവരുടെ അയൽവീട്ടിൽ താമസിക്കുന്ന യുവാവിനെയാണ് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ചത്.
വയറുവേദന അനുഭവപ്പെട്ട 17 കാരനെ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പോക്‌സോ വകുപ്പു പ്രകാരവും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരും മാതാപിതാക്കളുമായി അകന്ന് കഴിയുന്നവരാണ്.
അതേസമയം ആൺകുട്ടിയെ പീഡിപ്പിച്ച കേസ് നിലനിൽക്കുമോയെന്ന് അഭിഭാഷകർ സംശയം ഉന്നയിക്കുന്നുണ്ട്. ഐ.പി.സി 366 ചുമത്തുന്നത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന കേസുകളിലാണെന്നും പോക്‌സോ നിയമത്തിലെ 5 (1), 6 സെക്ഷനുകൾ സ്ത്രീകൾ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ചുമത്താറില്ലെന്നും മുതിർന്ന അഭിഭാഷകനായ സി. ജ്ഞാന ഭാരതി അഭിപ്രായപ്പെട്ടു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd
കട്ടപ്പനയിൽ കെട്ടിടത്തിൽ നിന്നും വീണ് യുവാവിന്‍റെ മരണം; കൂട്ടുകാരുടെ മൊഴിയിൽ അവ്യക്തത
ഇടുക്കി: സുഹൃത്തിന്‍റെ ബർത്ത് ഡേ ആഘോഷിക്കുന്നതിനിടെ യുവാവ് നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കട്ടപ്പന, ലബ്ബക്കട പുളിക്കൽ ജോസിന്‍റെ മകൻ ജോബിൻ(21) ആണ് തിങ്കാളാഴ്ച്ച മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ജോബിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്‌തിട്ടില്ല.
അതേസമയം സംഭവ ദിവസം വൈകിട്ട് അഞ്ച് വരെ ജോബിൻ വീട്ടിലുണ്ടായിരുന്നുവെന്നും പണയത്തിലിരുന്ന മോട്ടോർ ബൈക്ക് വാങ്ങാനായി അതിനു ശേഷം പോകുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പിന്നീട് 6.30ന് ജോബിൻ വീണ് മരിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്.
അപകട ശേഷം ഒപ്പമുണ്ടായിരുന്നവരിൽ ചിലർ സ്ഥലം വിട്ടതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എട്ടംഗ സംഘമാണ് ബർത്ത് ഡേ ആഘോഷത്തിനായി കെട്ടിടത്തിൽ തമ്പടിച്ചതാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇവരിൽ നാല് പേരെ ചോദ്യം ചെയ്യലിനായി കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇവർ നൽകുന്ന മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതകുറവുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ലില്ലിയാണ് മരിച്ച ജോബിന്‍റെ മാതാവ്. സഹോദരൻ രഞ്ജിത്.
Post A Comment: