www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം; സ്വകാര്യ ഭാഗം തുന്നിക്കെട്ടി ഭർത്താവിന്‍റെ ക്രൂരത

Share it:


ഭോപ്പാൽ: സംശയ രോഗത്തെ തുടർന്ന് ഭാര്യയുടെ രഹസ്യ ഭാഗം സൂചിയും നൂലും കൊണ്ട് തുന്നിക്കെട്ടി ഭർത്താവിന്‍റെ ക്രൂരത. മധ്യപ്രദേശിലെ സിൽഗുരിയിലെ റെയില ഗ്രാമത്തിലാണ് രാജ്യത്തെ തന്നെ നടുക്കിയ സംഭവം നടന്നത്. ചെറുപ്പക്കാരിയായ ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭർത്താവ് ഈ കടുംകൈ ചെയ്‌തത്.  

സംഭവത്തിൽ ഭർത്താവിനെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ അറസ്റ്റ് ചെയ്യരുതെന്നും ശകാരിച്ചാൽ മതിയെന്നും ഭാര്യ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്വകാര്യ ഭാഗത്ത് ഗുരുതരമായി മുറിവേറ്റ യുവതി സില്‍ഗുരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്ക് ഡോക്ടര്‍മാരോട് വിവരങ്ങള്‍ പറയാതിരിക്കാന്‍ സാധിച്ചില്ല. ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി ഇവരുടെ മൊഴിയെടുക്കുകയായിരുന്നു. 

സ്വകാര്യ ഭാഗത്ത് വേദന അസഹ്യമായതോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. യുവതിയുടെ ആരോഗ്യം മെച്ചപ്പെട്ടതായും ഇവരുടെ ഭർത്താവിനെ കൗൺസിലിങ്ങിനു വിധേയമാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Crime

Mostreaded

Post A Comment: