www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂർഖൻ പാമ്പിന് രാഖി കെട്ടാൻ ശ്രമം; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

Share it:



പാറ്റ്‌ന: രക്ഷാ ബന്ധൻ ആഘോഷിക്കാൻ മൂർഖൻ പാമ്പിനു രാഖികെട്ടാൻ ശ്രമിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. പാറ്റ്‌നയിലാണ് സംഭവം. മൻമോഹൻ എന്ന പാമ്പു പിടുത്തക്കാരനാണ് ദാരുണമായി മരിച്ചത്. ശരാനിലെ മാഞ്ചി പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സഹോദര- സഹോദരീ ബന്ധത്തിന്‍റെ സന്ദേശമുയർത്തിയാണ് രക്ഷാ ബന്ധൻ ആഘോഷിക്കുന്നത്. ഈ സമയത്ത് പരസ്‌പരം രാഖികൾ കെട്ടുന്നത് പതിവാണ്.  

ഇത്തരത്തിൽ രക്ഷാ ബന്ധൻ ആഘോഷിക്കാൻ മൻമോഹൻ വിഷമുള്ള മൂർഖൻ പാമ്പിനെ തെരഞ്ഞെടുക്കുകയായിരുന്നു. സാവൻ മാസത്തിലെ പൗർണമി ദിനത്തിലാണ് രക്ഷാ ബന്ധൻ കെട്ടുക. അന്നേ ദിവസം ശിവനെയും നാഗങ്ങളെയും ആരാധിക്കുന്നതും പതിവാണ്. 

ഇത്തരം ആഘോഷങ്ങൾക്കിടെയാണ് രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേർത്ത് പിടിച്ച് വാലിൽ രാഖി കെട്ടാൻ ശ്രമിച്ചത്. ഇതിനിടെ ഒരു പാമ്പ് ഇഴഞ്ഞു വന്ന് മൻമോഹനെ കൊത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് വർഷമായി പാമ്പുപിടുത്തം നടത്തുന്നയാളായിരുന്നു 25കാരനായ യുവാവ്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

Video

Post A Comment: