![]() |
വസ്ത്രത്തിന്‍റെ നീളം അൽപം കുറഞ്ഞാൽ സദാചാര ബോധം ഉണരുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ വസ്ത്രമേ വേണ്ടാത്ത ഒരു നാടുണ്ട്. കേട്ടാൽ അത്ഭുതം തോന്നുമെങ്കിലും സംഭവം സത്യമാണ്. ഫ്രാൻസിലെ ക്യാപ് ഡി ആഡ്‌ജ് എന്ന പ്രദേശത്താണ് വസ്ത്രം ധരിക്കാതെ ആർക്കും പുറത്തിറങ്ങാൻ അനുവാദം നൽകുന്നത്.
സന്ദർശകർക്ക് സൂപ്പർമാർക്കറ്റുകൾ, റെസ്റ്റോറന്‍റുകൾ, ബേക്കറികൾ, ബാങ്കുകൾ തുടങ്ങി എവിടെയും വസ്ത്രമില്ലാതെ കയറിയിറങ്ങാം. നഗ്ന ജീവിതം ആസ്വദിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് ഇവിടേക്ക് എത്തുന്നത്.
ന്യൂഡ് സിറ്റിയെന്നും ഈ നഗരത്തെ വിളിക്കാറുണ്ട്. വ്യത്യസ്‌തമായ ജീവിത ശൈലി കാരണം ഇവിടം മിക്കവാറും വാർത്തകളിൽ നിറയാറുമുണ്ട്. ന്യൂഡ് ടൂറിസത്തിനായി ആളുകൾ വരുന്ന ലോകത്തിലെ ഏക സ്ഥലമാണ് ഇത്.
സഞ്ചാരികൾക്ക് ഇവിടെ യാതൊരു നിയന്ത്രണവും ഇല്ലെന്നതാണ് പ്രത്യേകത. പട്ടണത്തിലെ ആണുങ്ങളും പെണ്ണുങ്ങളും വസ്ത്രമില്ലാതെ ഇവിടെ നടക്കാറുണ്ട്.
മധുവിധു ആഘോഷിക്കാൻ എത്തുന്നവരും നിരവധിയുണ്ട്. ഏറ്റവും പ്രശസ്‌തമായ ഒരു ഹണിമൂൺ സ്പോട്ട് കൂടിയാണ് ഇവിടം. വസ്ത്രമില്ലാതെ കറങ്ങാനെത്തുന്നവരിൽ കൂടുതലും കമിതാക്കളും ഭാര്യാ ഭർത്താക്കൻമാരുമാണ്.
അതേസമയം വസ്ത്രമില്ലാതെ കറങ്ങാമെങ്കിലും പൊതുസ്ഥലങ്ങളിൽ പങ്കാളിയുമായി ലൈംഗിക ബന്ധംപുലർത്താൻ അനുവാദമില്ല. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ 13 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യും.
നഗരത്തിൽ താമസിക്കന്നതിന് ഒരു നിശ്ചിത തുക നൽകേണ്ടതുണ്ട്. കോവിഡ് വലിയ രീതിയിൽ പടർന്നു പിടിച്ച ഇവിടം നേരത്തെ വാർത്തകളിൽ നിറഞ്ഞിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: