www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂവാറ്റുപുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; തൊടുപുഴ സ്വദേശികളായ മൂന്ന് പേർ മരിച്ചു

Share it:



മൂവാറ്റുപുഴ: കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് തൊടുപുഴ സ്വദേശികളായ മൂന്ന് പേർ മരിച്ചു. പുറപ്പുഴ സ്വദേശികലായ ആദിത്വൻ, വിഷ്‌ണു, അരുൺബാബു എന്നിവരാണ് മരിച്ചത്. കോലഞ്ചേരി തൃക്കളത്തൂരിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.  

തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മരിച്ച മൂന്ന് പേരും കാർ യാത്രികരാണ്. കാറിലുണ്ടായിരുന്ന ഒരാൾ ഗുരുതര പരുക്കുകളോടെ രക്ഷപെട്ടു. ഇയാളെ കോലഞ്ചേരി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കളിക്കുന്നതിനിടെ കവുങ് തലയിൽ വീണ് ഏഴ് വയസുകാരി മരിച്ചു 

പാലക്കാട്: കവുങ്ങ് തലയിൽ വീണ് ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിൽ തൊട്ടി പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ടി.പി. ഫാത്തിമ സനയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ വീടിന് സമീപത്തെ തോട്ടത്തിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു.

കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ വീട്ടുകാരും അയൽക്കാരും ചേർന്ന് ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴി മധ്യേ കുട്ടിയുടെ മരണം സംഭവിച്ചു. മുതുക്കുറിശി കെ.വി.എ എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Share it:

Kerala

Post A Comment: