കായംകുളം: പൂർവ വിദ്യാർഥി വാട്‌സാപ്പ് കൂട്ടായ്‌മയിലൂടെ സ്‌കൂൾ കാല പ്രണയം പൊടിതട്ടിയെടുത്ത വീട്ടമ്മ കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി. സംഭവത്തിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കായംകുളം കൃഷ്ണപുരം കാപ്പില്‍ മേക്ക് കുറ്റപ്പുറത്ത് തറയില്‍ രമ്യ(28), കാപ്പില്‍ മേക്ക് വന്ദനം വീട്ടില്‍ വികാസ് (28 ) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് വയസുള്ള കുട്ടിയെ ഉപേക്ഷിച്ചതിനാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്‌തു. പത്ത് ദിവസം മുമ്പാണ് യുവതി യുവാവിനൊപ്പം ഒളിച്ചോടിയത്. ഇരുവരും സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചവരാണ്. ഈ അടുത്തകാലത്താണ് ഇവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പരിചയം പുതുക്കിയത്. പഠിക്കുന്ന സമയത്ത് ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു.
വാട്‌സാപ്പ് ചാറ്റിലൂടെ വീണ്ടും അടുപ്പം പുതുക്കിയപ്പോളാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ഒളിച്ചോട്ടത്തിനു പദ്ധതിയിട്ടത്. വീട്ടമ്മയുടെ ബന്ധുവിന്‍റെ പരാതിയില്‍ കായംകുളം പൊലീസ് വീട്ടമ്മയെ കാണാതായതായി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു .
തുടര്‍ന്ന് സിഐ എസ്. എച്ച്. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേണം നടത്തിയാണ് ഇവരെ കണ്ടെത്തിയത്. വീട്ടമ്മ അഞ്ച് വയസുള്ള കുഞ്ഞിനെ മനപൂര്‍വ്വം ഉപേക്ഷിച്ച് പോയതാണെന്ന് ബോധ്യപ്പെടുകയും തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം വീട്ടമ്മയും കാമുകനേയും അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കായംകുളം കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. വീട്ടമ്മയെ തിരുവനന്തപുരം അട്ടകുളങ്ങര സബ് ജയിലും വികാസിനെ ആലപ്പുഴ ജയിലിലേക്കുമാണ് റിമാൻഡ് ചെയ്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: