കൊച്ചി: നടൻ ദിലീപ് പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങൾ പലപ്പോഴും വലിയ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ ഒരു കുടുംബ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ദിലീപിനും കാവ്യക്കുമൊപ്പം ദിലീപിന്‍റെ മുത്ത മകൾ മീനാക്ഷിയും രണ്ടാമത്തെ കുട്ടി മഹാലക്ഷ്‌മിയുമുണ്ട്.
ഓണാഘോഷത്തോടനുബന്ധിച്ചാണ് ദിലീപ് കുടുംബ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഷൂട്ടിങ് തിരക്കുകൾ ഒഴിവാക്കി ഇത്തവണ ഓണത്തിനു താരം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്.
കറുത്ത വസ്ത്രമണിഞ്ഞുള്ള കുടുംബ ചിത്രമാണ് ഇതിൽ ഏറെ ശ്രദ്ധേയം. മീനാക്ഷിയുടെ കൈയിൽ കോലു മിഠായി കടിച്ചിരിക്കുന്ന മഹാലക്ഷ്‌മിയാണ് ഫോട്ടോയിലെ ഹൈ ലൈറ്റ്. കറുത്ത ചുരിദാറിലാണ് കാവ്യ എത്തിയിരിക്കുന്നത്.
കറുപ്പിൽ അതിസുന്ദരിയായിട്ടാണ് മലയാളികളുടെ പ്രിയ താരത്തെ കാണാനാകുന്നത്. മീനാക്ഷിയും മഹാലക്ഷ്‌മിയും കറുപ്പ് തന്നെയാണ് വേഷം. രണ്ട് കാറുകൾക്കിടയിൽ നിൽക്കുന്നതാണ് ചിത്രം.
ഇതോടൊപ്പം പങ്കുവച്ച മറ്റൊരു ചിത്രവും ശ്രദ്ധ നേടുന്നുണ്ട്. പൂക്കളത്തിനു മുന്നിൽ കസവുചാരി ചുറ്റിയ മീനാക്ഷിയും പാവാടക്കാരിയായി കൊച്ചനുജത്തിയും ഇരിക്കുന്നതാണ് ഈ ചിത്രം. ഇരുവരും പൂക്കളമിടുന്നതായിട്ടാണ് ചിത്രം.
മീനാക്ഷിയുടെയും മഹാലക്ഷ്‌മിയുടെയും ക്യാമറയിലേക്കുള്ള നോട്ടമാണ് ചിത്രത്തിലെ ഹൈലൈറ്റ്. ഒപ്പം കസവുസാരിയിൽ മീനാക്ഷി അതിസുന്ദരിയായതായും ആരാധകർ പറയുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ദിലീപ് കുടുംബ ചിത്രങ്ങൾ പുറത്തു വിടുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: