www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചെന്നൈയിൽ നിന്നും മുങ്ങി; കഞ്ചാവ് മാഫിയാ തലവൻ ഇടുക്കിയിൽ പിടിയിൽ

Share it:



ഇടുക്കി: ചെന്നൈയിൽ നിന്നും മുങ്ങിയ വമ്പൻ കഞ്ചാവ് കേസ് പ്രതി ഇടുക്കിയിൽ ഒളിവിടത്തിൽ നിന്നു പിടിയിൽ. തമിഴ്‌നാട് കമ്പം സ്വദേശിയും ഇടുക്കി ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നതിൽ പ്രധാനിയുമായിരുന്ന ഈശ്വരനാണ് എട്ടാം മൈൽ കടശിക്കടവിൽ നിന്നും പിടിയിലായത്. ചെന്നൈ-കമ്പം പൊലീസ് സ്പെഷൽ സ്ക്വാഡും നെടുങ്കണ്ടം പൊലീസും സംയുക്തമായിട്ടാണ് പ്രതിയെ കുടുക്കിയത്.  

കമ്പം- കമ്പംമെട്ട് റോഡിലും, ബോഡിമെട്ട്- ഉടുമ്പൻചോല റോഡിലും പ്രതിയുടെ നേതൃത്വത്തിൽ കഞ്ചാവ് ജില്ലയിലേക്ക് കടത്തിയെന്നും കണ്ടെത്തലുണ്ട്. ജില്ലയിൽ ഈശ്വരനെ സഹായിച്ച കഞ്ചാവ് കടത്തുകാരെയും വിൽപന നടത്തിയവരെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. 

രണ്ടാഴ്ച മുൻപ് കേരളത്തിലേക്ക് കടത്താനായി ചെന്നൈയിലൂടെ എത്തിച്ച 120 കിലോ കഞ്ചാവ് ചെന്നൈ പൊലീസ് പിടികൂടിയിരുന്നു. ഇതിനിടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. രക്ഷപെട്ട ഈശ്വരൻ നെടുങ്കണ്ടത്തെ ബന്ധുവീട്ടിൽ എത്തിയ ശേഷം ബന്ധുവിന്‍റെ ഫോൺ വാങ്ങി ഏട്ടാംമൈൽ കടശിക്കടവിൽ എത്തി. ബന്ധുവിനു ഉപയോഗിക്കാനായി ഈശ്വരൻ തന്‍റെ ഫോൺ നൽകിയിരുന്നു. 

ഈ ഫോണിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈശ്വരൻ ജില്ലയിലുണ്ടെന്ന വിവരം തമിഴ്നാട് പൊലീസ്  മനസിലാക്കിയത്. നെടുങ്കണ്ടത്തു എത്തിയ തമിഴ്നാട് പൊലീസ് നെടുങ്കണ്ടം പൊലീസിന്‍റെ സഹായത്തോടെ ബന്ധുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

തുടർന്നാണ് ഈശ്വരൻ കടശിക്കടവിൽ ഒളിവിൽ കഴിയുന്ന വിവരമറിഞ്ഞത്. പൊലീസ് എത്തി വീട് വളഞ്ഞ് ഈശ്വരനെ അറസ്റ്റു ചെയ്തു. എസ്.ഐ അമീർ, തേനി സ്പെഷൽ ബ്രാഞ്ച് വിങ് സി.ഐ.ഡി സതിഷ്, എ.എസ്.ഐ കിച്ചാ മരുതാപാണ്ടി,  നെടുങ്കണ്ടം സിഐ. പി.ബി. ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കാറും ബസും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു

കണ്ണൂർ: കാറും ബസും കൂട്ടിയിടിച്ച് വൈദിക വിദ്യാർഥി മരിച്ചു. വൈദികനും കന്യാസ്ത്രീയുമടക്കം നാല് പേർക്ക് പരുക്ക്. മട്ടന്നൂർ കളറോഡിലാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളി കോരുത്തോട് സ്വദേശി ബ്രദർ തോമസ്‌കുട്ടി(28) ആണ് മരണപ്പെട്ടത്.

അപകടത്തില്‍ സാരമായി പരുക്കേറ്റ കാര്‍ യാത്രികരായ കാഞ്ഞിരപ്പള്ളി നല്ലസമരായൻ ആശ്രമം ഡയറക്ടർ ഫാ.  റോയി മാത്യു വടക്കേല്‍(53), ഷാജി(40) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവര്‍ അജി(45), സിസ്റ്റര്‍ ട്രീസ(56) എന്നിവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഫാദർ റോയി മാത്യു വടക്കേലിന്‍റെയും ഡ്രൈവറുടെയും പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡംഗം ആണ് ഫാ. റോയി മാത്യു വടക്കേൽ.  തലയ്ക്ക് പരിക്കേറ്റ ഫാദർ റോയിയുടെ നില മെച്ചപ്പെട്ടു. സ്കാനിംഗ് നടത്തി.


Share it:

Crime

Mostreaded

Post A Comment: