www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കടൽതീരത്ത് യോഗ ചെയ്യുന്നതിനിടെ യുവതിയെ ഉടുമ്പ് കടിച്ചു

Share it:



ആരുടെയും ശല്യമില്ലാതെ യോഗ ചെയ്യാൻ കടൽതീരത്ത് പോയ യുവതിയെ ഉടുമ്പ് കടിച്ചു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. സംഭവം എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും വീഡിയോ നിരവധി പേർ ഷെയർ ചെയ്യുന്നും കമന്‍റ് ചെയ്യുന്നുമുണ്ട്. 

കടൽതീരത്ത് ശരീരം വില്ലു പോലെ വളച്ച് യോഗ ചെയ്യുകയായിരുന്നു യുവതി. കൈകൾ പിന്നിലേക്കാക്കി നിന്ന യുവതിയെ പൊടുന്നനെ ഉടുമ്പ് കടിക്കുന്നത് വീഡിയോയിൽ കാണാം.  

ഞെട്ടിപോയ യുവതി തിരിഞ്ഞു നോക്കുമ്പോൾ അൽപം മാറി ഇരിക്കുകയാണ് ഉടുമ്പ്. തുടർന്ന് യുവതി ഉടുമ്പിനെ മണലെറിഞ്ഞ് ഓടിക്കുന്നതും വീഡിയോയിൽ കാണാം ഓഗസ്റ്റ് 21 നടന്ന സംഭവമാണ് ഇതെന്നാണ് സൂചന. ബഹാമഹൂപ്പ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

കടൽതീരത്ത് നിരവധി ഉടുമ്പുകൾ നടക്കുന്നതും മറ്റൊരു വീഡിയോയിൽ കാണാം. എന്തായാലും യുവതിക്ക് പറ്റിയ അമ്മളി വൈറലായിരിക്കുകയാണ്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Video

Post A Comment: