www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പരാതിക്കാരിയോട് ചുംബനം ചോദിച്ചു; പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്

Share it:



കൊല്ലം: പരാതിക്കാരിയോടെ ചുംബനം ചോദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കൊട്ടാരക്കര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ജോണിനെതിരെയാണ് കേസെടുത്തത്. ഇയാളെ ഇന്ന് സസ്പെൻഡ് ചെയ്‌തേക്കും. കലയപുരം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 

വീടിനു മുന്നിൽ സ്ഥിരമായി മദ്യപിച്ച് ബഹളം വക്കുന്നവർക്കെതിരെ നാല് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പൊലീസ് എതിർകക്ഷികളെ വിളിച്ച് താക്കീത് നൽകി വിട്ടയക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ് പരാതിക്കാരിയുടെ മൊബൈലിൽ ബിജു ജോൺ വിളിച്ചു തുടങ്ങിയത്. ഇതിനിടെയാണ് ചുംബനം ചോദിക്കുകയും അശ്ലീല രീതിയിൽ സംസാരിക്കുകയും ചെയ്‌തത്.  

അശ്ലീല സംഭാഷണങ്ങളുടെ വിശദാശംങ്ങൾ ഉൾപ്പെടെയാണ് യുവതി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അച്ചടക്ക നടപടികൾക്കായി റൂറൽ എസ്.പി. കെ.ബി രവിക്ക് റിപ്പോർട്ട് നൽകി. ഇടിന്‍റെ അടിസ്ഥാനത്തിലാകും സസ്പെൻഷൻ ഉണ്ടാകുക. കുറച്ചു ദിവസങ്ങൾ മുമ്പ് ഇതേ സ്റ്റേഷനിലെ വനിതാ എസ്.ഐമാർ തമ്മിൽ തല്ലിയത് വലിയ വിവാദമായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ

Share it:

Crime

Mostreaded

Post A Comment: