www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1943) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

മദ്യലഹരിയിൽ വീട്ടുടമയെ ഇതര സംസ്ഥാന തൊഴിലാളി കോടാലിക്ക് വെട്ടി

Share it:



ഇടുക്കി: മദ്യലഹരിയിൽ വീട്ടുടമയെ ഇതര സംസ്ഥാന തൊഴിലാളി കോടാലികൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു. രാജകുമാരി സ്വദേശി അജിമോന് (36) ആണ് പരുക്കേറ്റത്. സംഭവത്തിൽ മധ്യപ്രദേശ് സ്വദേശി അമര്‍ (32) നെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തു.

രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങി കഴിച്ച ശേഷം മദ്യലഹരിയില്‍ അജിമോന്‍റെ വീടിന് സമീപം എത്തിയ അമര്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പറഞ്ഞതോടെ ഇയാള്‍ അക്രമാസക്തനായി ബഹളം വയ്ക്കുകയും മുറ്റത്ത് കിടന്നിരുന്ന കോടാലി എടുത്ത് അജിമോനെ വെട്ടുകയുമായിരുന്നു.

തുടര്‍ന്നും അക്രമത്തിന് മുതിര്‍ന്ന ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചു കെട്ടി രാജാക്കാട് പൊലീസില്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തോളിന് പരുക്കേറ്റ അജിമോനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Idukki

Post A Comment: