ഇടുക്കി: ഇൻഡിക്കേറ്റർ ഇടാതെ തിരിച്ച കാറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രികനായ പി.ഡബ്ലിയുഡി ജീവനക്കാരൻ കുഴിയിൽ വീണു. ചേമ്പളത്ത് ശനിയാഴ്ച്ച രാവിലെ 10നായിരുന്നു അപകടം. കല്ലാര്‍ ഭാഗത്തുനിന്നും എത്തിയ മാരുതി കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് എതിര്‍വശത്തേക്ക് തിരിക്കുകയായിരുന്നു.
പിന്നാലെയെത്തിയ സ്‌കൂട്ടര്‍ കാറിന്‍റെ സൈഡില്‍ ഇടിക്കുകയും എതിര്‍വശത്തെ കുഴിയിലേക്ക് മറിയുകയും ചെയ്തു. ശാന്തന്‍പാറയില്‍ നിന്നും ആലപ്പുഴയ്ക്ക് പോയ സ്‌കൂട്ടറാണ് അപകടത്തില്‍ പെട്ടത്. പി.ഡബ്ലിയു.ഡി ജീവനക്കാരനാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് സ്‌കൂട്ടര്‍ യാത്രക്കാരനെയും സ്‌കൂട്ടറും കുഴിയില്‍ നിന്നും പുറത്തെടുത്തത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2
Post A Comment: