www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

140 അന്തേവാസികൾക്ക് കോവിഡ്; കട്ടപ്പന 20 ഏക്കർ സ്നേഹാശ്രമത്തിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണം

Share it:



ഇടുക്കി: കട്ടപ്പനയിലെ സ്നേഹാശ്രമത്തിൽ 140 ഓളം അന്തേവാസികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. 20 ഏക്കറിലെ സ്‌നേഹാശ്രമത്തിലാണ് അന്തേവാസികൾക്ക് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ സന്ദർശനം നടത്തിയവരിൽ നിന്നാകാം അംഗങ്ങൾക്ക് കോവിഡ് പടർന്നതെന്നാണ് കരുതുന്നത്.  

അതേസമയം സ്നേഹാശ്രമത്തിലെ സാഹചര്യം വിലയിരുത്താൻ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകൾ യോഗം ചേർന്നു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെക്കുള്ള സന്ദർശകരെ നിരോധിച്ചതായി നഗരസഭാ ചെയർപേഴ്സൺ ബിനാ ജോബി അറിയിച്ചു. 

അന്തേവാസികൾ രോഗമുക്തരാകുന്നതുവരെ സ്ഥാപനത്തിലേക്ക് ആഹാരവും വസ്ത്രവും മറ്റ് ചികിത്സാ സൗകര്യവും നഗരസഭ എത്തിച്ചുകൊടുക്കും. ഇതിലേക്ക് സഹായങ്ങൾ ചെയ്യുവാൻ താൽപര്യം ഉള്ളവർ 9074924355, 974463 2366 എന്നീ നമ്പരുകളിൽ ബന്ധപെടേണ്ടതാണ്. യോഗത്തിൽ വൈസ് ചെയർമാൻ ജോയി ആനി തോട്ടം, മനോജ് മുരളി, സിബി പാറപ്പായി, മായാ ബിജു, സിജു ചക്കുംമൂട്ടിൽ എച്ച്. ഐ ജുവാൻ ഡി  മേരി തുടങ്ങിയവർ പങ്കെടുത്തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DOjl7OJWQz6Iq6RErYpG8p

Share it:

Idukki

Mostreaded

Post A Comment: