www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭക്ഷണം കഴിക്കുന്നതിനിടെ സീലിങ് ഫാൻ പൊട്ടി വീണു; വീഡിയോ

Share it:



അത്ഭുതകരമായ ഒരു രക്ഷപെടലിന്‍റെ വീഡിയോയാണ് യുടൂബിൽ ഇപ്പോൾ ട്രെൻഡിങ്ങാകുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന കുടുംബാംഗങ്ങളുടെ മുകളിലേക്ക് സീലിങ് ഫാൻ പൊട്ടി വീഴുന്നതാണ് സംഭവം. വിയറ്റ്‌നാമിൽ നടന്ന സംഭവത്തിന്‍റെ വീഡിയോയാണ് യുടൂബിൽ എത്തിയത്. വൈറല്‍ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന വൈറല്‍ഹോഗ് ആണ് ഈ വീഡിയോ പങ്കുവെച്ചത്.  

നിലത്ത് പായ വിരിച്ച് അതിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു അഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബം. ഇടയ്ക്ക് ഒരു ശബ്ദം കേട്ട് ഇളയകുട്ടി ചുറ്റുപാടെല്ലാം നോക്കുന്നത് വീഡിയോയില്‍ കാണാം. പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഫാന്‍ താഴേക്ക് പൊട്ടി വീഴുന്നത്. അഛനും ഇളയ കുട്ടിയും മറ്റൊരാളും ഇരുന്നിടത്തേക്കാണ് ഫാന്‍ വീണതെങ്കിലും ആര്‍ക്കും ഒരു പോറല്‍ പോലും ഏറ്റില്ല. ‌

അമ്മ ഉടനടി ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് ഇളയകുട്ടിയെ കെട്ടിപ്പിടിക്കുന്നതും ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒരു നിമിഷം ബാക്കിയെല്ലാവരും സ്തബ്ധരായി നിന്നുപോയി. അത്ഭുതകരമായ രക്ഷപ്പെടല്‍ എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഒരു മിനിറ്റ് എട്ട് സെക്കന്‍റ് മാത്രമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്.


 
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Video

Post A Comment: