www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

യുവതിക്ക് ചിമ്പാൻസിയോട് പ്രണയം; വിലക്കേർപ്പെടുത്തി മൃഗശാല അധികൃതർ

Share it:



പ്രണയിക്കുന്നത് തെറ്റല്ല, എന്നാൽ പ്രണയം ചിമ്പാൻസിയോടായാലോ. ഇത്തരം ഒരു വാർത്തയാണ് ബെൽജിയത്തിൽ നിന്നും പുറത്ത് വരുന്നത്. ആന്‍റർപ് മൃഗശാലയിലെ 38 വയസുള്ള ചിറ്റയെന്ന ചിമ്പാൻസിയുമായിട്ടാണ് ആദി ടിമ്മര്‍മന്‍സ് എന്ന യുവതി പ്രണയത്തിലായത്. സംഭവം പുറത്തറിഞ്ഞതോടെ യുവതിക്ക് മൃഗശാലയിൽ അധികൃതർ പ്രവേശനം വിലക്കി. ചിമ്പന്‍സിയെ ഇനി കാണരുതെന്നാണ് അധികൃതരുടെ ഉത്തരവ്.  

അതേസമയം ഒരു ചാനൽ ചർച്ചയിൽ യുവതി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. തങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നും തങ്ങളെ അകറ്റിനിര്‍ത്തുന്ന മൃഗശാലാ അധികൃതരുടെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്നുമാണ് യുവതിയുടെ നിലപാട്. ടിമ്മര്‍മന്‍സ് കഴിഞ്ഞ നാലു വര്‍ഷമായി മൃഗശാലയിലെ നിത്യ സന്ദർശകയാണ്. ഈ കാലത്തിനിടയില്‍ ചിമ്പന്‍സിയും താനുമായുള്ള ബന്ധം ശക്തമായെന്നാണ് യുവതി അവകാശപ്പെടുന്നത്. 

ഇവര്‍ പരസ്പരം കൈകൾ കൊണ്ട് ആംഗ്യങ്ങൾ കാണിക്കാറും ഫ്ളൈയിങ് കിസ് നൽകാറുമുണ്ട്.  ഇത് അറിഞ്ഞശേഷമാണ്, മൃഗശാല അധികൃതർ യുവതിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ചിറ്റയെ കാണാന്‍ കഴിയില്ലെന്ന് യുവതിയെ അറിയിച്ചിരിക്കുകയാണ് അധികൃതർ. കൂട്ടത്തിലെ മറ്റ് ചിമ്പന്‍സികള്‍ ചിറ്റയില്‍നിന്നും ഇതിനകം വിട്ടുനില്‍ക്കുന്നതായി അധികൃതര്‍ പറയുന്നു.

വിലക്ക് വാര്‍ത്തയായതോടെ അധികൃതരുടെ നിലപാടിനെതിരെ ടിമ്മര്‍മന്‍സ് പൊട്ടിത്തെറിച്ചു. ഞാന്‍ ചിറ്റയെ സ്‌നേഹിക്കുന്നു, അവന്‍ എന്നെയും സ്‌നേഹിക്കുന്നു. എനിക്ക് മറ്റൊന്നും വേണ്ട. എന്തുകൊണ്ടാണ് അവര്‍ അതിന് തടസ്സം നില്‍ക്കുന്നത്? ഞങ്ങള്‍ തമ്മില്‍ അടുപ്പമാണ്. മറ്റ് സന്ദര്‍ശകരെ അവിടം സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന മൃഗശാല എന്തുകൊണ്ടാണ് എന്നെ മാത്രം തടയുന്നതെന്നും അവർ ചോദിക്കുന്നു. 

ഈ ബന്ധം ചിമ്പൻസിക്ക് നല്ലതല്ല എന്നാണ് മൃഗശാല അധികൃതരുടെ അഭിപ്രായം. മനുഷ്യരുമായി പരിധിയില്‍ കവിഞ്ഞ അടുപ്പമുള്ള മൃഗത്തെ മറ്റ് മൃഗങ്ങള്‍ അടുപ്പിക്കാറില്ല. സന്ദര്‍ശന സമയം കഴിഞ്ഞുള്ള 15 മണിക്കൂറും അവന്‍ ചിമ്പന്‍സികള്‍ക്കൊപ്പമാണ് കഴിയേണ്ടത്. എന്നാല്‍ ചിറ്റയെ ഇപ്പോള്‍ അവ അവഗണിക്കുകയാണ്. സന്ദര്‍ശന സമയം കഴിഞ്ഞാല്‍ അവന്‍ ഒറ്റപ്പെട്ടാണ് കഴിയുന്നത്. അവന്‍ സന്തോഷമായിരിക്കാനാണ് ഞങ്ങൾ ആഗ്രഗഹിക്കുന്നതെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/EXQMlwDgDmC55kywJLF9pj

Share it:

world

Post A Comment: