www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അതിഥികളെ സ്വീകരിക്കുന്നത് ഭാര്യയുടെ കിടപ്പറയിലേക്ക്; അപൂർവ ആചാരം ഇന്നും പിന്തുടരുന്ന ജനത

Share it:


അതിഥികളെ ഭാര്യയുടെ കിടപ്പറയിലേക്ക് സ്വീകരിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ഒരു ആചാരം ഇന്നും തുടരുന്ന ഒരു ജനവിഭാഗമുണ്ട്. ആഫ്രിക്കൻ രാജ്യമായ വടക്കൻ നമീബിയയിലെ കുനേൻ, ഒമുസതി മേഖലകളിലാണ് ഈ ആചാരം ഇന്നും പവിത്രമായി കരുതുന്നത്. ഇവിടുത്തെ ഓവഹിംബ, ഒവാസിംബ ഗോത്രങ്ങളിലാണ് ഈ ആചാരം നിലനിൽക്കുന്നത്. അപൂർവമായ ഒട്ടേറെ ആചാരങ്ങൾ ഇവർ 21-ാം നൂറ്റാണ്ടിലും തുടരുന്നു എന്നതാണ് ആശ്ചര്യം.  

50,000ത്തോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. പാശ്ചാത്യ സ്വാധീനങ്ങളൊന്നും ഏശാത്ത പ്രദേശമാണ് ഇവിടം. പശുക്കളെ പരിപാലിക്കലും കുട്ടികളെ നോക്കലുമാണ് ഇവിടെ സ്ത്രീകൾക്കുള്ള പ്രധാന ജോലി. പുരുഷൻമാർ വേട്ടക്കാരാണ്. വേട്ടയാടാൻ പോകുന്ന ഇവർ ദീർഘനാൾ നാട്ടിലുണ്ടാവില്ല. കന്നുകാലികളാണ് പ്രധാന സമ്പത്ത്. കന്നുകാലികളുടെ എണ്ണം നോക്കി സമ്പന്നനെ അളക്കുന്ന രീതിയും ഉണ്ട് ഇവിടെ.


ബഹുഭാര്യത്യമുള്ള ഹിംബ പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതോടെ തന്നെ അവരുടെ പിതാക്കൻമാർ തെരഞ്ഞെടുത്ത പുരുഷ പങ്കാളികൾക്കൊപ്പം ജീവിതം ആരംഭിക്കും. വിവാഹത്തിന് സ്ത്രീകളുടെ സമ്മതം ആരും കേൾക്കാറില്ല. 

കറുപ്പിൽ ചുവപ്പ് കലർന്ന നിറമാണ് ഇവരുടെ ശരീരത്തിന്. ഓട്സൈസ് പേസ്റ്റ് എന്നു വിളിക്കുന്ന ഈ ചുവപ്പ് നിറം സൂര്യനിൽ നിന്നും പ്രാണികളിൽ നിന്നും തങ്ങളുടെ ശരീരത്തെ സംരക്ഷിക്കുമെന്നാണ് ഇവരുടെ വിശ്വാസം. സ്ത്രീകൾ കുളിക്കുന്നതിനു പകരം സ്മോക്ക് ബാത്ത് എടുക്കുകയും ചർമത്തിൽ സുഗന്ധമുള്ള റെസിനുകൾ പ്രയോഗിക്കുകയും ചെയ്യുന്നു. 


സന്ദർശകരെ സ്വീകരിക്കുന്നതിലുമുണ്ട് ചില ചിട്ട വട്ടങ്ങൾ. പുരുഷന്‍റെ സുഹൃത്താണ് വീട്ടിൽ അതിഥിയായെത്തുന്നതെങ്കിൽ സ്വീകരിക്കുന്നത് ഭാര്യയുടെ കിടപ്പുമുറിയിലേക്കാണ്. അന്ന് രാത്രിയിൽ അതിഥി ഭാര്യക്കൊപ്പവും ഭർത്താവ് മറ്റൊരു മുറിയിലും കഴിയണം. 

രണ്ട് മുറി ഇല്ലാത്ത വീടുകളിൽ പുരുഷൻമാർ ഈ സമയത്ത് പുറത്ത് ഉറങ്ങും. ഇതാണ് ഇവിടുത്തെ രീതി. തലമുറയായി കൈമാറി വരുന്നതാണ് ഈ രീതി. സമൂഹത്തിൽ അസൂയ കുറക്കുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഈ രീതി സഹായിക്കുമെന്നാണ് ഇവരുടെ വിശ്വാസം. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കുന്നതിൽ സ്ത്രീകൾക്ക് സ്വാതന്ത്രവുമില്ല. 


വീട്ടിലെത്തുന്നത് സ്ത്രീയുടെ അതിഥികളും സ്ത്രീകളുമാണെങ്കിൽ അവരെ ഭർത്താവിന്‍റെ കിടപ്പറയിലേക്ക് സ്വീകരിക്കുന്ന ശീലമുണ്ടെങ്കിലും ഇത് അപൂർവമായി മാത്രമേ സംഭവിക്കാറുള്ളു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

world

Post A Comment: