www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇഷ്‌ടക്കാർക്ക് വാക്‌സിൻ നൽകിയില്ല; ആരോഗ്യ പ്രവർത്തകരെ തടഞ്ഞ് നിർത്തി വാർഡ് മെമ്പർ

Share it:

ഇടുക്കി: വാർഡിനു പുറത്തുള്ള ഇഷ്‌ടക്കാർക്ക് വാക്‌സിൻ നൽകാത്തതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരെ തടഞ്ഞു നിർത്തി പഞ്ചായത്തംഗം. നെടുങ്കണ്ടം പഞ്ചായത്തിലെ 13 -ാം വാർഡിലാണ് സംഭവം. പഞ്ചായത്തിൽ 60 വയസിന് മുകളിലുള്ളവർക്ക് സമ്പൂർണ വാക്‌സിൻ നൽകുന്നതിനായി വാർഡുകൾ തോറും വാക്സിനേഷൻ ക്യാമ്പ് നടത്തിയിരുന്നു.  

വാർഡ് 13ലെ ക്യാമ്പ് കഴിഞ്ഞ 16ന് കോമ്പയാർ എസ്എൻഡിപി ഹാളിൽ വചാണ് നടത്തിയത്. അന്നേ ദിവസം രാവിലെ മുതൽ നടത്തിയ ക്യാമ്പ് അവസാനിച്ചതിന് ശേഷം പഞ്ചായത്ത് അംഗം വിജയലക്ഷ്മി ഇടമന തന്‍റെ ഇഷട്ടക്കാരും, പരിചയക്കാരും, വാർഡിന് പുറത്തുള്ളവർക്കും വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ടു. 

ആരോഗ്യ പ്രവർത്തകർ ഇത് കേൾക്കാതെ വന്നതോട ഇവർ ആരോഗ്യ പ്രവർത്തകരെ  വൈകിട്ട് 4.30 വരെ തടഞ്ഞു വക്കുകയായിരുന്നു. സംഭവത്തിൽ കെ.പി. കോളനി മെഡിക്കൽ ഓഫീസർ പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. വാക്സിൽ സംബന്ധിച്ച വിശദാംശങ്ങൾ 

എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് ഡിഎംഒ ക്ക് നൽകണമെന്ന് നിർദ്ദേശമുണ്ട്. പഞ്ചായത്ത് അംഗം തടഞ്ഞു വചതിനാൽ ഇത് നൽകാൻ കഴിഞ്ഞില്ല. അതിനാൽ ചുമതല വഹിച്ച ഉദ്യോഗസ്ഥക്ക് ശാസനയും ലഭിച്ചു. ജനപ്രതിനിധിക്ക് ചേരാത്ത രീതിയിൽ ഇത്തരത്തിൽ ആരോഗ്യ പ്രവർത്തകരെ ഭീക്ഷണിപെടുത്തുകയും അനധികൃതമായി തടഞ്ഞു വയ്ക്കുകയും ചെയ്തതിന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Idukki

Post A Comment: