www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് വയസുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ 16 കാരൻ അറസ്റ്റിൽ

Share it:

ജെയ്‌പൂർ: വിരുന്നു വന്ന നാല് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ 16കാരൻ അറസ്റ്റിൽ. ജയ്‌പൂരിലാണ് സംഭവം നടന്നത്. ഡെൽഹി സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഇവരുടെ ജെയ്‌പൂരിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ മാസമാണ് കുട്ടിയും അമ്മയും ബന്ധുവീട്ടിലെത്തിയത്. കുട്ടിയെ വീട്ടിൽ തനിച്ചാക്കി അമ്മ മാർക്കറ്റിൽ പോയ സമയത്താണ് പീഡനം നടന്നത്.  

തിരികെ വീട്ടിലെത്തിയ അമ്മ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട് അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. കളിക്കുന്നതിനിടെ വീണതാണെന്നാണ് കുട്ടി മറുപടി നല്‍കിയത്. എന്നാല്‍ ബന്ധു വീട്ടില്‍ നിന്നും തിരികെ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. പരാതിയിുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പതിനാറുകാരനെ അറസ്റ്റ് ചെയ്തു. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്നു പ്രതിയെന്ന് പൊലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി വിദ്യാധർ നഗർ പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസര്‍ വീരേന്ദ്ര കുമാർ പറഞ്ഞു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

National

Post A Comment: