www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

റോഡ് പണി നടക്കുന്ന സ്ഥലത്തു നിന്ന് സിമന്‍റും കമ്പിയും മോഷണം; മൂന്ന് പേർ പിടിയിൽ

Share it:



ഇടുക്കി: റോഡ് പണി നടക്കുന്ന സ്ഥലത്തു നിന്നും സിമന്‍റും കമ്പിയും മോഷ്‌ടിച്ചു കടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. കുമളി ചെങ്കരയിലാണ് മോഷണം നടന്നത്. 84 ചാക്ക്  സിമന്‍റും ,അഞ്ചു കെട്ട് കമ്പിയുമാണ് മോഷണം പോയത്. 

ചെങ്കര സ്വദേശികളായ  ഉദയകുമാർ,  അശോക് കുമാർ,  സെൽവകുമാർ  എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷണ വിവരത്തെ തുടർന്ന് പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.  

കുമളി സി.ഐ. ജോബിൻ ആന്‍റണി, എസ്.ഐ. സന്തോഷ് സജീവ്, സി.പി.ഒമാരായ സലിൻ രവി, ജിനു കൃഷ്ണാ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി തട്ടിപ്പ്; പ്രതിയെ കട്ടപ്പനയിലെ ഒളിയിടത്തിൽ നിന്നും പൊക്കി 



ഇടുക്കി: യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി പണവും മൊബൈലും സ്‌കൂട്ടറും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യ പ്രതിയെ കട്ടപ്പനയിൽ നിന്നും പൊലീസ് ഓടിച്ചിട്ട് പിടികൂടി. തോപ്രാംകുടി വാണിയപുരക്കല്‍ റ്റിന്‍സണ്‍ എബ്രഹാം (36) ആണ് പിടിയിലായത്. കേസിൽ രണ്ട് പേർ ഒളിവിലാണ്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്‍ജുന്‍, മൈലക്കൊമ്പ് സ്വദേശി അഖില്‍ എന്നിവരാണ് ഒളിവിലുള്ളത്. ഇവരെ കണ്ടെത്താൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. തൊടുപുഴ പോലീസും കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വാഡും സാഹസികമായിട്ടാണ് കട്ടപ്പന ലബ്ബക്കടയിൽ നിന്നും പ്രതിയെ കുടുക്കിയത്. ശാന്തന്‍പാറ സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.

അറസ്റ്റിലാകുമ്പോള്‍ റ്റിൻസനൊപ്പം ഭാര്യയെ കൂടാതെ മറ്റൊരു യുവതി കൂടി ഉണ്ടായിരുന്നു. ഈ യുവതി കേസില്‍ അറസ്റ്റിലാകാനുള്ള ഒരു പ്രതിയുടെ ഭാര്യയാണെന്ന് സംശയിക്കുന്നുണ്ട്. ഈ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശാന്തന്‍പാറ സ്വദേശി ജോഷിയെയാണ് തൊടുപുഴ മൈലക്കുളത്തേക്ക് യുവതിയുടെ ഫോണ്‍  ഉപയോഗിച്ച് വിളിച്ച് വരുത്തിയത്. വീട്ടില്‍ എത്തിയ പരാതിക്കാരനെ ബന്ധിയാക്കി 4000 രൂപയും, മെബൈല്‍ ഫോണ്‍, സ്‌കൂട്ടര്‍ എന്നിവയും കൈക്കലാക്കി പ്രതികള്‍ മുങ്ങി. പിന്നീട് രാത്രി പരാതിക്കാരന്‍ സ്ഥലത്ത് നിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നു. 

അഖില്‍ വാടകയ്ക്ക് എടുത്ത മൈലകൊമ്പിലെ വീട്ടില്‍ വച്ചാണ് തട്ടിപ്പ് അസൂത്രണം ചെയ്തു നടപ്പിലാക്കിയത്. ആറാം തിയതി തൊടുപുഴ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റ്റിന്‍സണ്‍ എബ്രാഹാമിനെ പോലീസ് പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോൺ സൈബർ സെല്ലിന്‍റെ സഹായത്തോടെ പിന്തുടർന്നായിരുന്നു അറസ്റ്റ്. 2014, 2017 വര്‍ഷങ്ങളിലടക്കം പണം, മൊബൈല്‍ ഫോണ്‍ കവര്‍ച്ച അടക്കം ഏഴോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. 

രണ്ടാഴ്ചയായി എറണാകുളത്തു ഒളിവില്‍ കഴിഞ്ഞിരുന്ന റ്റിന്‍സണ്‍  ഞായറാഴ്ചയാണ് കട്ടപ്പനയിലെ ലബ്ബക്കടയിൽ വന്നത്. ഇത് മനസിലാക്കിയ പൊലീസ് പ്രതിയെ കുടുക്കാൻ തിങ്കളാഴ്ച്ച വാടക വീട് വളഞ്ഞു. പോലീസിനെ കണ്ട് ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി ഓടിയെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് പ്രതിയെ ഓടിച്ചിട്ട് പിടിച്ചു. 

തൊടുപുഴ പ്രിന്‍സിപ്പിള്‍ എസ്.ഐ. ബൈജു പി. ബാബു, വനിതാ എസ്.ഐ. ജീനാമ്മ, എ.എസ്.ഐ ഷംസുദീന്‍, നിഷാദ് എന്നിവർക്കൊപ്പം കട്ടപ്പന ഡി.വൈ.എസ്.പിയുടെ പ്രത്യേക  സ്‌ക്വാഡും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. 

Share it:

Idukki

Post A Comment: