www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഓവറാക്കിയാൽ മൂലക്കിരുത്തും; ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും എഐസിസി വാണിങ്

Share it:



ന്യൂഡെൽഹി: ഡി.സി.സി. പുനഃസംഘനക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ മുതിർന്ന നേതാക്കൾക്ക് മുന്നറിയിപ്പുമായി കോൺഗ്രസ് ഹൈക്കമാൻഡ്. വിഷയത്തിൽ പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് കെ.പി.സി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. കെ.പി. അനിൽ കുമാറിന്‍റെയും ശിവദാസൻ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിന് നിർദ്ദേശം നൽകി.

നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക്തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാണ്ടിന്‍റെ മുന്നറിയിപ്പ്. രമേ‌ശ് ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയിൽ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിർപ്പ് തുടരുന്ന പക്ഷം ഉമ്മൻചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്

ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോൺ​ഗ്രസ് നേതാക്കൾ പരസ്യ വിഴുപ്പലക്കലുമായി രം​ഗത്തെത്തിയിരുന്നു. പെട്ടിതൂക്കികൾക്കാണ് സ്ഥാനം നൽകിയതെന്ന ആരോപണവും ഉയർന്നു. കൂടിയാലോചനകൾ നടത്താതെയാണ് പട്ടികയെന്ന് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി പറയുകയും ചെയ്‌തു. 

കോൺ​ഗദ്രസിൽ കലാപക്കൊടി ഉയർന്നതോടെയാണ് അച്ചടക്കത്തിന്‍റെ വാളോങ്ങാൻ എഐസിസി തീരുമാനിച്ചത്. ലോക് സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പാർട്ടിയിൽ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന സൂചനയാണ് ഹൈക്കമാൻഡ് പുറത്തു വിടുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Share it:

National

Post A Comment: