www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പക്ഷിയെ കൊന്നു തിന്നുന്ന ഭീമൻ ആമ; വീഡിയോ

Share it:


സസ്യഭുക്കെന്നു കരുതിയിരുന്ന ആമ മറ്റു ജീവികളെ കൊന്നു തിന്നുന്ന കാഴ്ച്ച കണ്ട് അമ്പരന്നിരിക്കുകയാണ് ജന്തു ശാസ്ത്ര ഗവേഷകർ. കിഴക്കൻ ആഫ്രിക്കയിൽ നിന്നും പകർത്തിയ ഒരു വീഡിയോയാണ് ഏവരെയും ഞെട്ടിച്ചത്. ഇവിടുത്തെ സേഷ്യലിൽസിൽ കണ്ടുവരുന്ന ഒരിനം കൂറ്റൻ ആമ പക്ഷിക്കുഞ്ഞിനെ ആക്രമിച്ച് കീഴടക്കി ഭക്ഷിക്കുന്നതാണ് വീഡിയോ.  

സേഷ്യൽസിലെ ഫ്രഗേറ്റ് ദ്വീപിൽ നിന്നും കഴിഞ്ഞ വർഷം പകർത്തിയ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധ നേടി. ഒരു മരത്തടിക്ക് മുകളിലിരിക്കുന്ന കിളിക്കുഞ്ഞിനെയാണ് ആമ ആക്രമിക്കുന്നത്. ആമയെ കണ്ട കിളിക്കുഞ്ഞ് രക്ഷപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ പറന്ന് പൊങ്ങാനാവാതെ പക്ഷിക്കുഞ്ഞ് ആമക്ക് കീഴടങ്ങുകയായിരുന്നു. തലയിൽ കടിച്ചാണ് ആമ കിളിക്കുഞ്ഞിനെ കീഴടക്കിയത്. 

സ്വകാര്യ ഉടമസ്ഥതയിലുള്ള ഫ്രഗേറ്റ് ദ്വീപിൽ മൂവായിരത്തിലധികം ആമകളുണ്ടെന്നാണ് കണക്ക്. ചില ഇനത്തിൽപെട്ട ആമകൾ മറ്റു ജീവികളെ ആക്രമിക്കാറുണ്ടെങ്കിലും ഇത്തരത്തിൽ ഇരയെ പിന്തുടർന്ന് ആക്രമിച്ചു കീഴ്‌പെടുത്തുന്ന പതിവില്ലെന്ന് ജശുശാസ്ത്ര ഗവേഷകർ പറയുന്നു.

ആമകളെല്ലാം സസ്യഭുക്കുകളാണെന്നായിരുന്നു മുൻ കാലങ്ങളിൽ കരുതിയിരുന്നത്. എന്നാൽ കാൽസ്യം ലഭിക്കാനായി അവ മൃഗങ്ങളുടെ ജീർണിച്ച മൃത ശരീരങ്ങളിൽ നിന്നും എല്ലുകളും ഒച്ചിന്‍റെ തോടും മറ്റും ഭക്ഷണമാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Viral

Post A Comment: