www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജീവനുള്ള പശുവിനെ മുഴുവനോടെ വിഴുങ്ങി; പെരുമ്പാമ്പ് വയറു പൊട്ടി ചത്തു

Share it:



മേഞ്ഞുകൊണ്ടിരുന്ന പശുവിനെ അപ്പാടെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പ് വയറു പിളർന്നു ചത്തു. വടക്കൻ തായ്‌ലൻഡിലെ ഫിറ്റ്സാനുലോകിലാണ് സംഭവം. പുല്ലു മേയാൻ വിട്ട പശുവിനെ കാണാതെ വന്നതോടെ ഉടമ അന്വേഷിച്ചിറങ്ങിയപ്പോഴാണ് ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. പശുവിനെ കാണാതായി മൂന്ന് ദിവസത്തിനു ശേഷമാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ബർമീസ് വിഭാഗത്തിൽപെട്ട 15 അടി നീളമുള്ള പെരുമ്പാമ്പാണിത്.  

രണ്ട് വയസ് പ്രായമുള്ള പശുവിനെയാണ് പാമ്പ് വിഴുങ്ങിയത്. കണ്ടമാനം വിശന്നതിനാലാകാം പശുവിനെ പാമ്പ് മുഴുവനോടെ വിഴുങ്ങിയതെന്നാണ് വിലയിരുത്തുന്നത്. പെരുമ്പാമ്പിന്‍റെ വയറ്റിൽ എത്തിയ പശു ദഹന പ്രക്രിയ നടക്കുന്നതിനു മുമ്പ് അഴുകി ജീർണിച്ചു. 

ഇതോടെ വീർത്ത് പൊട്ടിയ പശുവിന്‍റെ ജഡം ഉൾക്കൊള്ളാനാവാതെ പെരുമ്പാമ്പിന്‍റെ വയർ പിറന്നു പുറത്തു വരികയായിരുന്നു. എട്ട് വയസുള്ള പെരുമ്പാമ്പാണ് ചത്തതെന്നാണ് കരുതുന്നത്. സ്വന്തം ശരീരത്തിന്‍റെ ഇരട്ടി ഭാരമുള്ള മൃഗങ്ങളെ ഭക്ഷണമാക്കാൻ ബർമിസ് പൈതൺ ഇനത്തിൽപെട്ട പെരുമ്പാമ്പുകൾക്ക് കഴിയും.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Video

Post A Comment: