www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സാമ്പത്തിക പ്രതിസന്ധി; കട്ടപ്പനയിൽ ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

Share it:



ഇടുക്കി: ലോക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കട്ടപ്പന വിജയമന്ദിരം വീട്ടിൽ ബിനു (48)വാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ബിനു വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്.  

തുടർന്ന് വീട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിലാക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം. കോവിഡ് വ്യാപനത്തിനു പിന്നാലെ അടിക്കടിയുണ്ടായ ലോക് ഡൗണിനെ തുടർന്ന് ഓട്ടോറിക്ഷ ഓടാതായതോടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.

ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. കട്ടപ്പന പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ബിന്ദു. മക്കള്‍: അനന്ദു കൃഷ്ണന്‍, വൈശാഖി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Idukki

Mostreaded

Post A Comment: