കൊച്ചി: പഴം പൊരി തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ ഗൃഹനാഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലുവ തോട്ടക്കാട്ടുകര പാനികുളങ്ങര വീട്ടില്‍ ഡോയിഡാണ് (53) മരിച്ചത്.
വെള്ളിയാഴ്ച്ച ഉച്ചക്ക് 12.30ഓടെ വീട്ടില്‍ വച്ചാണ് ശ്വാസ തടസം അനുഭവപ്പെട്ടത്. പഴംപൊരി തൊണ്ടയില്‍ കുടുങ്ങിയതാണെന്ന സംശയത്താല്‍ ഉടന്‍ ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഭാര്യ: ഷൈജ. മക്കള്‍: ഡൊമിനിക്, ആന്‍റണി.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/Jzacc9s6wvDEsjJosxohlq
Post A Comment: