www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അടിവസ്ത്രം വാങ്ങിയിട്ട് 23 വർഷം; ചിലവ് ചുരുക്കാൻ യുവതിയുടെ ട്രിക്ക്

Share it:



ന്യൂയോർക്ക്: ചെലവു ചുരിക്കി ജീവിക്കാൻ കുറുക്കു വഴി തേടുന്നവരാണ് മിക്കവരും. ഇത്തരത്തിൽ ഒരു യുവതിയുടെ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ശ്രദ്ധ തേടുന്നത്. ന്യൂയോർക്കിൽ താമസിക്കുന്ന കേറ്റ് ഹാഷിമോട്ടോയാണ് വാർത്തയിലെ താരം. ലോകത്തിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിൽ ഒന്നായ ന്യൂയോർക്കിൽ ജീവിക്കുമ്പോഴും താൻ ചെലവ് ചുരുക്കിയാണ് കഴിയുന്നതെന്നാണ് കേറ്റ് വിശദമാക്കുന്നത്. 

ചിലവ് ചുരുക്കാൻ അടിവസ്ത്രം പോലും വാങ്ങാറില്ലെന്നായിരുന്നു കേറ്റിന്‍റെ തുറന്നു പറച്ചിൽ. ഡിസ്കവറി ചാനലിന്‍റെ കീഴിലുള്ള ടിഎൽസിയുടെ ഷോയായ എക്‌സ്ട്രീം ചീപ്‌സ്കേറ്റ്‌സിൽ സംസാരിക്കുമ്പോഴാണ് കേറ്റ് ഇക്കാര്യങ്ങൾ വിശദമാക്കിയത്. പ്രോഗ്രാം ലോക മെമ്പാടുമുള്ളവർ കാണുകയും കേറ്റിന്‍റെ ചിലവുചുരുക്കൽ വലിയ ചർച്ചയാകുകയുമായിരുന്നു. 

സോപ്പ്, ഷാംപു, ബോഡി ലോഷൻ, ടൂത്ത് പേസ്റ്റ് തുടങ്ങിയവ വാങ്ങാനും താൻ പണം ചിലവാക്കാറില്ലത്രേ. പണം ലാഭിക്കുന്നതിനായി 1998 മുതൽ താൻ പുതിയ അടിവസ്ത്രങ്ങൾ വാങ്ങിയിട്ടില്ലെന്നും ഇവർ പറയുന്നുണ്ട്.  

അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന കേറ്റ് കൃത്യമായ കണക്കുകൂട്ടലിലൂടെയാണ് ജീവിക്കുന്നത്. വാടകയില്ലാതെ ന്യൂയോർക്കിൽ ജീവിക്കാൻ ശരാശരി ജീവിത ചെലവ് മാസം 1341 ഡോളർ (99,597 ഇന്ത്യൻ രൂപ)ആണ്. പക്ഷേ കേറ്റിന് ഒരു മാസം വെറും 200  ഡോളർ  (14,837 രൂപ)കൊണ്ട് അനായാസം ജീവിക്കാൻ കഴിയും. 

മൂന്നു വർഷമായി താൻ ന്യൂയോർക്കിലാണ് താമസിക്കുന്നത്. ജീവിക്കാൻ ചിലവേറിയ നഗരമാണെങ്കിലും അത് മറികടക്കാനുള്ള മാർഗങ്ങൾ താൻ സ്വയം കണ്ടെത്തുകയായിരുന്നു. പണം ചിലവഴിക്കേണ്ട കാര്യങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നു. പൊതുശുചിമുറി ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന തുവാലകൾ ഉണക്കിയാണ് താൻ ഉപയോഗിക്കുന്നത്. ഇതോടെ തുവാല വാങ്ങാൻ പണം ചിലവാകുന്നില്ല. 

ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും മറ്റും ശേഖരിച്ചാണ് വീട്ടിലേക്കുള്ള ഫർണിച്ചർ കണ്ടെത്തിയത്. തെരുവുകളിൽ ഉപേക്ഷിച്ച പഴയ യോഗ പായകൾ ഉപയോഗിച്ചാണ് തന്‍റെ കിടക്ക നിർമിച്ചിരിക്കുന്നത്. പഴയ മാഗസിനുകൾ അടുക്കി വച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചിരിക്കുന്നത്. വൈദ്യുതിക്കും ഗ്യാസിനും പണം ചിലവാക്കുന്നത് ഒഴിവാക്കാൻ പാചകവും ഒഴിവാക്കിയിരിക്കുകയാണ്. 

ഓവനുകള്‍ ചെറിയ അലമാരയായി ഉപയോഗിക്കുന്നു. ടിഎല്‍സിയില്‍ സംപ്രേഷണം ചെയ്യുന്ന ഒരു അമേരിക്കന്‍ റിയാലിറ്റി ടെലിവിഷന്‍ ഷോ സിരീസാണ് 'എക്‌സ്ട്രീം ചീപ്‌സ്കേറ്റ്‌സ്'. അങ്ങേയറ്റം ചെലവു ചുരുക്കി ജീവിക്കുന്നുവരുടെ ജീവിതം അവരിലൂടെ തന്നെ കാണിച്ചുതരുന്ന ഒരു പരിപാടിയാണിത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Viral

Post A Comment: