www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1579) Mostreaded (1507) Idukki (1498) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഏലത്തോട്ടത്തിൽ മരുന്നടിക്കാൻ കുട്ടികൾ; ഉടമയ്‌ക്കെതിരെ കേസ്

Share it:



ഇടുക്കി: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഏലത്തോട്ടത്തിൽ പണിയെടുപ്പിച്ച തോട്ടം ഉടമയ്ക്കെതിരെ കേസ്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് 16 വയസ് മാത്രം പ്രായമുള്ള രണ്ട് കുട്ടികളെ തോട്ടത്തിൽ മരുന്നടിക്കാൻ ചുമതലപ്പെടുത്തിയത് ശ്രദ്ധയിൽപെട്ടത്.  

പ്രായപൂർത്തിയാകാത്ത കുട്ടികളെ ബാലവേലക്കു ഉപയോഗിച്ച സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് ഏലത്തോട്ടം ഉടമകൾക്കു എതിരെ കേസെടുത്തു. നെടുങ്കണ്ടം പച്ചക്കാനം, ആനക്കല്ല് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന കുട്ടികളാണ് രണ്ടു പേരും. ഇരുവരും ജാർഖണ്ഡ് സ്വദേശികളാണ്. നെടുങ്കണ്ടം സിഐ പി.ബി. ബിനു, എസ്.ഐ. ജി. ജയകുമാർ, അഭിലാഷ്, ജയൻ എന്നിവരടങ്ങിയ സംഘമാണ് കുട്ടികളെ കണ്ടെത്തിയത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/HxWx8BgbjGxEl0CFwV9FYd

കട്ടപ്പനയിൽ കെട്ടിടത്തിൽ നിന്നും വീണ് യുവാവിന്‍റെ മരണം; കൂട്ടുകാരുടെ മൊഴിയിൽ അവ്യക്തത

ഇടുക്കി: സുഹൃത്തിന്‍റെ ബർത്ത് ഡേ ആഘോഷിക്കുന്നതിനിടെ യുവാവ് നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കട്ടപ്പന, ലബ്ബക്കട പുളിക്കൽ ജോസിന്‍റെ മകൻ ജോബിൻ(21) ആണ് തിങ്കാളാഴ്ച്ച മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ജോബിന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്‌തിട്ടില്ല. 

അതേസമയം സംഭവ ദിവസം വൈകിട്ട് അഞ്ച് വരെ ജോബിൻ വീട്ടിലുണ്ടായിരുന്നുവെന്നും പണയത്തിലിരുന്ന മോട്ടോർ ബൈക്ക് വാങ്ങാനായി അതിനു ശേഷം പോകുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പിന്നീട് 6.30ന് ജോബിൻ വീണ് മരിച്ചെന്ന വാർത്തയാണ് പുറത്തു വരുന്നത്. 

അപകട ശേഷം ഒപ്പമുണ്ടായിരുന്നവരിൽ ചിലർ സ്ഥലം വിട്ടതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എട്ടംഗ സംഘമാണ് ബർത്ത് ഡേ ആഘോഷത്തിനായി കെട്ടിടത്തിൽ തമ്പടിച്ചതാണെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഇവരിൽ നാല് പേരെ ചോദ്യം ചെയ്യലിനായി കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ഇവർ നൽകുന്ന മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ വീണതാണെന്നാണ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതകുറവുണ്ട്. എല്ലാവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ലില്ലിയാണ് മരിച്ച ജോബിന്‍റെ മാതാവ്. സഹോദരൻ രഞ്ജിത്.

Share it:

Idukki

Post A Comment: