www.superprimetime.com

Total Pageviews

45,223,641

Blog Archive

Search This Blog

Tags

Kerala (1801) Idukki (1762) Mostreaded (1615) Crime (1376) National (1197) Entertainment (829) world (426) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മോഷ്‌ടിച്ച നായയുടെ പടം ഫെയ്‌സ് ബുക്കിൽ; കള്ളൻമാരെ കൈയോടെ പൊക്കി പൊലീസ്

Share it:



കോട്ടയം: മോഷ്‌ടിച്ച നായയുടെ പടം ഫെയ്‌സ് ബുക്കിൽ ഇട്ട മോഷ്‌ടാക്കൾ കുടുങ്ങി. കോട്ടയം നാട്ടാശേരിയിൽ നിന്നും മോഷണം പോയ നായയെയാണ് പൊലീസും ഉടമയും ഫെയ്‌സ് ബുക്കിലൂടെ കണ്ടെത്തിയത്. പ​ഗ് ഇനത്തിൽപ്പെട്ട നായയാണ് മോഷണം പോയത്. മോഷണം പോയ നായയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പ്രതികളുടെ ബന്ധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് കേസിൽ തുമ്പായത്. 

നായയ്ക്കായി തിരിച്ചൽ നടത്തിവരുന്നതിനിടെയാണ് ഫേസ്ബുക്കിലെ ചിത്രം ശ്രദ്ധയിൽപ്പെട്ടത്. ഇത് പ്രതികളെ പിടികൂടാൻ പൊലീസിന് സഹായമായി. നട്ടാശേരി സ്വദേശികളായ 20 കാരനായ ശ്രീദേവ്, 19കാരനായ ജസ്റ്റിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച നായയെ ഇവ‍ർ തൃശൂരിലെ ബന്ധുവിന് കൈമാറിയിരുന്നു.  

എട്ട് മാസം പ്രായമുള്ള നായയെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്നാണ് ഇവ‍ർ മോഷ്ടിച്ചത്. തൃശൂരിലെത്തിയ പൊലീസ് നായയെ കണ്ടെത്തി ഉടമസ്ഥന് കൈമാറി. അറസ്റ്റിലായ ശ്രീദേവ് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. എയ‍​ർ​ഗൺ ഉപയോ​ഗിച്ച് അയൽവാസിയെ വെടിവച്ച കേസ്, കഞ്ചാവ് കേസ് എന്നിവയിലാണ് ഇയാൾ പ്രതിയായിട്ടുള്ളത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/IEDeVZV35TG9r0BcZgGIR2

Share it:

Kerala

Post A Comment:

Also Read

പാക് ഷെല്ലാക്രമണം; അതിർത്തിയിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടു

ജമ്മു: പാക് തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിനു പിന്നാലെ അതിർത്തിയിൽ പാക് സേന