www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1886) Idukki (1815) Mostreaded (1617) Crime (1432) National (1221) Entertainment (845) world (438) Viral (436) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

വിദേശ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്; പാസ്റ്റർ അറസ്റ്റിൽ

Share it:



കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്‌ത് നിരവധി പേരിൽ നിന്നും പണം തട്ടിയ പാസ്റ്റർ അറസ്റ്റിൽ. രാജാക്കാട് മുല്ലക്കാനം വാഴേപ്പറമ്പിൽ ഷാജി (54)യാണ് അറസ്റ്റിലായത്. പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 15 ഓളം പേരിൽ നിന്നായി 15 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.  

മൂവാറ്റുപുഴയിൽ അഡോണ നഴ്‌സിങ് ഹോം എന്ന സ്ഥാപനം നടത്തുന്നതിന്‍റെ മറവിലായിരുന്നു തട്ടിപ്പ്. പോളണ്ടിലെ സൂപ്പർ മാർക്കറ്റിൽ വിവിധ തസ്‌തികകളിൽ ലക്ഷക്കണക്കിനു രൂപ ശമ്പളത്തിൽ ജോലി വാങ്ങിത്തരാമെന്നായിരുന്നു വാഗ്ദാനം. 

ജോലി ലഭിക്കാതെ വന്നതോടെ പണത്തിനായി പാസ്റ്ററെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഉദ്യോഗാർഥികൾ മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയത്. ഇതോടെ പാസ്റ്റർ ഒളിവിലായിരുന്നു. പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പേഴക്കാപ്പിള്ളിയിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. എസ്.എച്ച്.ഒ സി.ജെ. മാർട്ടിൻ, എസ്.ഐ വി.കെ. ശിവകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/CftBWraX7N17TxFnLpyzcJ

Share it:

Crime

Post A Comment: